Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ര​സ്പ​രം ക്ഷ​ണി​ച്ച്...

പ​ര​സ്പ​രം ക്ഷ​ണി​ച്ച് സൗ​ദി രാ​ജാ​വും ഇ​റാ​ൻ പ്ര​സി​ഡ​ൻ​റും

text_fields
bookmark_border
invitation
cancel
camera_alt

ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം റെ​യ്സി​യും സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വും

റി​യാ​ദ്: ഏ​ഴു വ​ർ​ഷ​ത്തെ അ​ക​ൽ​ച്ച​ക്കു​ശേ​ഷം ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ര​സ്പ​രം സ​ന്ദ​ർ​ശ​ന​ത്തി​ന് ക്ഷ​ണി​ച്ച് സൗ​ദി അ​റേ​ബ്യ​യു​ടെ​യും ഇ​റാ​ന്റെ​യും ഭ​ര​ണാ​ധി​പ​ന്മാ​ർ. ചൈ​നീ​സ് മ​ധ്യ​സ്ഥ​ത​യി​ൽ ബെ​യ്‌​ജി​ങ്ങി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​ർ ഒ​പ്പു​വെ​ച്ച് ഏ​റെ വൈ​കാ​തെ​ത​ന്നെ സ​ൽ​മാ​ൻ രാ​ജാ​വ് ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം റെ​യ്സി​യെ റി​യാ​ദി​ലേ​ക്കു ക്ഷ​ണി​ച്ചി​രു​ന്നു.

ഇ​ത് സ്വാ​ഗ​തം​ചെ​യ്ത ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​ സ​ൽ​മാ​ൻ രാ​ജാ​വി​നെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് തെ​ഹ്റാ​നി​ലേ​ക്ക് ക്ഷ​ണി​ച്ച​താ​യി ന​യ​ത​ന്ത്ര വ​ക്താ​വ് നാ​സ​ർ ക​ൻ​ആ​നി​യെ ഉ​ദ്ധ​രി​ച്ച് ഇ​റാ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ റെ​യ്സി​ക്ക് അ​യ​ച്ച ക​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക​രാ​റി​നെ സ്വാ​ഗ​തം​ചെ​യ്ത സൗ​ദി രാ​ജാ​വ് അ​ദ്ദേ​ഹ​ത്തെ റി​യാ​ദി​ലേ​ക്കു ക്ഷ​ണി​ച്ചി​രു​ന്നു.

ഇ​ത് സ്വാ​ഗ​തം​ചെ​യ്ത പ്ര​സി​ഡ​ൻ​റ്​ സ​ൽ​മാ​ൻ രാ​ജാ​വി​നെ തെ​ഹ്‌​റാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ക്ഷ​ണി​ച്ച​താ​യി ഇ​റാ​നി​യ​ൻ പ്ര​സി​ഡ​ൻ​റി​ന്റെ രാ​ഷ്ട്രീ​യ​കാ​ര്യ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫ് മു​ഹ​മ്മ​ദ് ജം​ഷീ​ദി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​ന്ദ​ർ​ശ​ന​ങ്ങ​ൾ എ​പ്പോ​ഴാ​ണ് ന​ട​ക്കു​ക എ​ന്ന് പ​റ​യാ​നാ​വി​ല്ലെ​ന്ന് സൂ​ചി​പ്പി​ച്ച ക​ൻ​ആ​നി ഇ​രു​രാ​ഷ്ട്ര നേ​തൃ​ത്വ​ങ്ങ​ളു​ടെ​യും സ​ന്ദ​ർ​ശ​ന​ങ്ങ​ളും ആ​ശ​യ​വി​നി​മ​യ​ങ്ങ​ളും ത​ൽ​ക്കാ​ലം വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ത​ല​ത്തി​ൽ ന​ട​ക്കു​മെ​ന്ന് തെ​ഹ്റാ​നി​ൽ ന​ട​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ന​യ​ത​ന്ത്ര​ബ​ന്ധം അ​വ​സാ​നി​ക്കു​ന്ന​തി​നു​മു​മ്പ് ഒ​പ്പി​ട്ട ര​ണ്ടു സ​മ​ഗ്ര ക​രാ​റു​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. മാ​ർ​ച്ച് 10ലെ ​അ​നു​ര​ഞ്ജ​ന ക​രാ​ർ ന​ട​പ്പാ​ക്കു​ന്ന​തി​ലെ വേ​ഗ​ത്തെ അ​ഭി​ന​ന്ദി​ച്ച ക​ൻ​ആ​നി ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും എം​ബ​സി​ക​ൾ മേ​യ് ഒ​മ്പ​തി​ന് തു​റ​ക്കു​മെ​ന്ന് പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ത്തെ​യും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ പ​ര​സ്പ​രം ന​ന്നാ​യി ഇ​ട​പെ​ട്ടു.

കാ​ര്യാ​ല​യ​ങ്ങ​ൾ തു​റ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള രാ​ഷ്ട്രീ​യ​ബ​ന്ധം പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടു​ക​ഴി​ഞ്ഞു -അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹ​ജ്ജ് അ​ടു​ത്തു​വ​രു​ന്ന സ്ഥി​തി​ക്ക് ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ൾ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ നി​ർ​വ​ഹി​ക്കാ​നാ​ണ് ത​ങ്ങ​ൾ നോ​ക്കു​ന്ന​തെ​ന്നും ക​ൻ​ആ​നി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi kingiran presidentinvites
News Summary - Saudi King and Iranian President invite each other
Next Story