പുതിയ കർമപദ്ധതികളുമായി സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം
text_fieldsഡോ. സുഹാജ് അബ്ദുൽ സലീം (പ്രസി.), ആബിദ് പറക്കൽ (ജന. സെക്ര.), യാസിർ കെ. പാരി (ട്രഷ.)
ദമ്മാം: സൗദി കേരള ഫാർമസിസ്റ്റ്സ് ഫോറം (എസ്.കെ.പി.എഫ്), പൊതുജനങ്ങൾക്കും ഫാർമസി മേഖലയ്ക്കും ഉപകാരപ്രദമായ ഒട്ടേറെ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. ആരോഗ്യ ബോധവൽക്കരണം, നാട്ടിൽ നിന്ന് മരുന്ന് കൊണ്ടുവരുന്നവർക്കുള്ള മാർഗനിർദേശങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജനറൽ ബോഡി യോഗം തീരുമാനിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. സുഹാജ് അബ്ദുൽ സലീം (പ്രസി.), ആബിദ് പറക്കൽ (ജന. സെക്ര.), യാസിർ കെ. പാരി (ട്രഷ.), ഡോ. സബ്ന കോട്ട, ടി.എം. മുഹമ്മദ് റാഫി, മുഹമ്മദ് അലി കൊളാടി (വൈ. പ്രസി.), റിഫാദ് കെ. സൈദു, മഹേഷ് പള്ളിയാൽതൊടി, കെ.കെ. നുഫൈൽ (ജോ. സെക്ര.) എന്നിവരാണ് ഭാരവാഹികൾ. കെ. സലാഹുദ്ദീൻ, സഫീർ മാഞ്ചേരിയിൽ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. കൺവീനർമാർ: മുഹമ്മദ് ശിഹാബുദ്ദീൻ (ചാരിറ്റി), ഷബീർ അലി തോരക്കാട്ടിൽ (എജുക്കേഷൻ), ഉമൈർ അവേലത്ത് (മീഡിയ).
പ്രവിശ്യ കോഓർഡിനേറ്റർമാർ: വി.പി. അത്തീഖ് (ജിദ്ദ), ഹിഷാം മണോലി (ദമ്മാം), വി. മുഹമ്മദ് തൻവീർ (മക്ക), അഷ്കർ (മദീന), യൂനുസ് മണ്ണിശേരി (റിയാദ്), സാജിദുറഹ്മാൻ (ത്വാഇഫ്), ആഷിക് പൂനൂർ (തബൂക്ക്), കെ. മുഹമ്മദ് സാഫിൽ (റാബിഖ്), മുഹമ്മദ് ത്വയ്യിബ് (ജിസാൻ), വി. മുഹമ്മദ് നൗഫൽ (ഖമീസ്), ഷെറിൽ കെ. ചെമ്പ്ലോൺ (ബുറൈദ). ഹനീഫ പാറക്കല്ലിൽ, കെ.കെ. യഹ്യ, ഡോ. അബൂബക്കർ സിദ്ദീഖ് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായി നിശ്ചയിച്ചു. യോഗത്തിൽ ഡോ. അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ശിഹാബുദ്ദീൻ ദ്വൈവാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബെനക്സിയ ഉൾപ്പെടെയുള്ള സിൽവർ ജൂബിലി പരിപാടികൾ, ഡ്രഗ് ഇൻഫർമേഷൻ സേവനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിവിധ കാമ്പയിനുകൾ എന്നിവയുടെ വിജയം യോഗം വിലയിരുത്തി. ഹനീഫ പാറക്കല്ലിൽ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. കെ.കെ. യഹ്യ അവതരിപ്പിച്ച പാനൽ യോഗം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. മുഹമ്മദ് ശിഹാബുദ്ദീൻ സ്വാഗതവും റിയാസ് മൊയ്തീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

