Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽനിന്ന്​...

സൗദിയിൽനിന്ന്​ കേരളത്തിലേക്ക്​ എയർ ഇന്ത്യ ടിക്കറ്റ്​ നിരക്ക്​ 908 റിയാൽ

text_fields
bookmark_border
സൗദിയിൽനിന്ന്​ കേരളത്തിലേക്ക്​ എയർ ഇന്ത്യ ടിക്കറ്റ്​ നിരക്ക്​ 908 റിയാൽ
cancel

റിയാദ്: പ്രവാസികളെ നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള വന്ദേഭാരത്​ മിഷ​​​െൻറ നാലാം ഘട്ടത്തിൽ 908 റിയാലിന്​ കേരളത്തിലേക്ക്​ സർവിസ്​ നടത്താൻ എയർ ഇന്ത്യ. ഇതുവരെയുണ്ടായതിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ്​ എയർ ഇന്ത്യ ടിക്കറ്റ്​ നൽകാനൊരുങ്ങുന്നത്​.

ജൂലൈ ഒന്ന്​ മുതൽ 15 ശതമാനമായി വർധിക്കുന്ന മൂല്യവർധിത നികുതിയടക്കം 908 റിയാലാണ് റിയാദിൽ നിന്ന്​ കേരളത്തിലെ നാല്​ വിമാനത്താവളങ്ങളിലേക്കും നിശ്ചയിച്ചിരിക്കുന്നത്​.

ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള സർവിസുകളിലും ഇതായിരിക്കും നിരക്ക്​ എന്നാണ്​ അറിയുന്നത്​. ജൂലൈ മൂന്ന്​ മുതൽ 10 വരെയുള്ള എട്ട്​ ദിവസത്തിനിടെ 11 വിമാനങ്ങളാണ് റിയാദ്​, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നിന്ന്​ കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് സർവിസ് നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newspravasi return
Next Story