വയനാടിന് സൗദി കലാസംഘത്തിന്റെ സഹായ ഹസ്തം
text_fieldsവയനാടിനുള്ള സൗദി കലാസംഘത്തിന്റെ സഹായ ഹസ്തം ഭാരവാഹികൾ കൈമാറുന്നു
റിയാദ്: സൗദി കലാസംഘം (എസ്.കെ.എസ്) ജിദ്ദയിൽ സംഘടിപ്പിച്ച ‘ജിദ്ദ ബീറ്റ്സ് 2024’ന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട വയനാടിനുള്ള ധനസഹായം കൈമാറി. പരിപാടിയുടെ ചെലവുകൾ കഴിച്ചുള്ള തുക വയനാട്ടിലെ ദുരിതബാധിതർക്കായി നൽകുമെന്ന് ഭാരവാഹികൾ മുൻകൂട്ടി അറിയിച്ചിരുന്നതിന്റെ ഭാഗമായി നീക്കിയിരിപ്പായി ലഭിച്ച 50,000 രൂപ വയനാട് ജില്ലയിലെ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്ന ആളുകളിലേക്ക് എത്തിക്കുന്നതിനായി വൈസ് പ്രസിഡന്റ് ഷെമീർ കല്ലിങ്കൽ, മീഡിയ കൺവീനർ ജലീൽ കൊച്ചിൻ, എക്സിക്യൂട്ടിവ് അംഗം അൽത്താഫ് കോഴിക്കോട് എന്നിവർ ചേർന്ന് വയനാട് സ്വദേശിയും എസ്.കെ.എസ് ട്രഷററുമായ തങ്കച്ചൻ വർഗീസിന് കൈമാറി.

