Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യു​ടെ തൊ​ഴി​ൽ...

സൗ​ദി​യു​ടെ തൊ​ഴി​ൽ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ : പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ഗു​ണ​ക​ര​മെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ

text_fields
bookmark_border

യാം​ബു: ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന സൗ​ദി​യി​ലെ പു​തി​യ തൊ​ഴി​ൽ പ​രി​ഷ്കാ​ര നി​യ​മ​ങ്ങ​ൾ രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ൾ​ക്ക് ഗു​ണ​ക​ര​വും സ​ന്തോ​ഷം പ​ക​രു​ന്ന​തു​മാ​ണെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ബി.​ബി.​സി പോ​ലു​ള്ള അ​ന്താ​രാ​ഷ്​​ട്ര വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളും ഏ​റെ പ്രാ​ധാ​ന്യ​പൂ​ർ​വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​തു സം​ബ​ന്ധ​മാ​യ വാ​ർ​ത്ത കൊ​ടു​ത്ത​ത്. ഏ​ഴു പ​തി​റ്റാ​ണ്ടാ​യി രാ​ജ്യ​ത്ത് പി​ന്തു​ട​രു​ന്ന തൊ​ഴി​ൽ വ്യ​വ​സ്ഥ​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​ക്കി​യ പു​തി​യ തീ​രു​മാ​നം തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വ​മ്പി​ച്ച വി​പ്ല​വം ഉ​ണ്ടാ​ക്കു​മെ​ന്ന് ബി.​ബി.​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ണ്ണ​യെ ആ​ശ്ര​യി​ച്ചു​ള്ള സ​മ്പ​ദ്​ വ്യ​വ​സ്ഥ​യെ വൈ​വി​ധ്യ​വ​ത്ക​രി​ക്കാ​നു​ള്ള അ​ഭി​ലാ​ഷ പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് പു​തി​യ തീ​രു​മാ​നം ഫ​ലം ചെ​യ്യു​മെ​ന്നും ബി.​ബി.​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

തൊ​ഴി​ലു​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ തൊ​ഴി​ൽ ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റൊ​രു തൊ​ഴി​ലി​ലേ​ക്ക് മാ​റാ​ൻ ക​ഴി​യു​ന്ന തീ​രു​മാ​നം വി​ദേ​ശി​ക​ൾ ഏ​റെ സ്വാ​ഗ​തം ചെ​യ്ത​താ​യി അ​റ​ബ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. റീ ​എ​ൻ​ട്രി, ഫൈ​ന​ൽ എ​ക്സി​റ്റ് എ​ന്നീ സേ​വ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ 'അ​ബ്ശി​ർ' പ്ലാ​റ്റ് ഫോം ​വ​ഴി​യും മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ 'ക്വി​വ' പ്ലാ​റ്റ് ഫോം ​വ​ഴി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ഴി​യു​ന്ന പ​രി​ഷ്ക​ര​ണ​ങ്ങ​ളാ​ണ്‌ വി​ദേ​ശി​ക​ൾ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​യ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ പ​രി​ര​ക്ഷി​ക്കാ​നും താ​ൽ​പ​ര്യ​മു​ള്ള പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലാ​നും പു​തി​യ ച​ട്ട​ങ്ങ​ളു​ടെ പ​രി​ഷ്ക​ര​ണം വ​ഴി​വെ​ക്കും. ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ കൂ​ടി ചേ​ർ​ത്താ​ണ് പ്ര​മു​ഖ സൗ​ദി പ​ത്ര​മാ​യ അ​റ​ബ് ന്യൂ​സ് വാ​ർ​ത്ത കൊ​ടു​ത്ത​ത്. ജോ​ലി ചെ​യ്യു​ന്ന രാ​ജ്യ​ത്ത് കൂ​ടു​ത​ൽ സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​വും പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലാ​നും ക​ഴി​യു​ന്ന പു​തി​യ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​യി ഇ​ന്ത്യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും പ​ത്രം ഉ​ദ്ധ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story