ജ്വല്ലറി സ്വദേശിവത്​കരണം: ആറുകടകൾ അടപ്പിച്ചു

10:42 AM
06/12/2017

ജിദ്ദ: സൗദി അറേബ്യയിലെ ജ്വല്ലറി സ്വദേശിവത്​കരണത്തിൽ നടപടികൾ ഉൗർജിതമാക്കി. വടക്കൻ ​പ്രവിശ്യയായ അൽജൗഫിലെ ജ്വല്ലറികളിൽ നടത്തിയ പരിശോധനയിൽ ആറ്​ കടകൾ അടപ്പിച്ചു. ​തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അധികൃതരുടെ നേതൃത്വത്തിലായിരുന്നു നടപടിയെന്ന്​ മന്ത്രാലയത്തി​​​​െൻറ അൽജൗഫ്​ മേഖല മേധാവി ഫഹദ്​ അൽദൻദനി പറഞ്ഞു. 

സകാക, ദൗമത്തുൽ​ ജൻദൽ, ഖുറയ്യാത്ത്​, ത്വബർജൽ എന്നിവിടങ്ങളിലും  പരിശോധന നടന്നു. മൊത്തം 50 ഒാളം കടകളിലായിരുന്നു പരിശോധന. ഇതിൽ 13 നിയമലംഘനങ്ങൾ കണ്ടെത്തി. സ്വദേശിവത്​കരണ നിയമം പൂർണമായും ലംഘിച്ച ആറ്​ കടകളാണ്​ അടച്ചുപൂട്ടിയതായും അദ്ദേഹം പറഞ്ഞു.  
അതിനിടെ, മധ്യപ്രവിശ്യയായ അൽഖസീമിലെ ജ്വല്ലറികളിൽ സ്വദേശി അനുപാതം നൂറ്​ ശതമാനമായെന്ന്​​ തൊഴിൽ മന്ത്രാലയം പ്രാദേശിക മേധാവി തുർക്കി അൽമാനിഅ്​ വ്യക്​തമാക്കി. 246 സ്വദേശികൾ ഇവിടെ ജ്വല്ലറി മേഖലയിൽ ജോലി ചെയ്യുന്നുണ്ട്​.  ഇവിടെ നേരത്തെ തന്നെ ജ്വല്ലറി ജോലി ​ സ്വദേശികൾ തന്നെയാണ്​ ചെയ്​തുവരുന്നത്​​. പുതിയ തീരുമാനം സ്വദേശികൾക്ക്​ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്​ടിക്കുമെന്നും തുർക്കി അൽമാനിഅ്​  പറഞ്ഞു.
ഇൗ ആ​ഴ്​ച മുതൽ പൊലീസുമായി സഹകരിച്ച്​ ജ്വല്ലറികളിൽ പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന്​ തൊഴിൽ മന്ത്രാലയം ഉപ മേധാവി അഹ്​മദ്​ അൽവതീദ്​ വ്യക്​തമാക്കി. 

COMMENTS