സൗദി-ഇറാഖ് സൈനിക സഹകരണ കരാർ ഒപ്പുവെച്ചു
text_fieldsസൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും ഇറാഖ് പ്രതിരോധമന്ത്രി സാബിത്
അൽ അബ്ബാസിയും സൈനിക സഹകരണ കരാറിൽ ഒപ്പുവെക്കുന്നു
റിയാദ്: സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും ഇറാഖ് പ്രതിരോധമന്ത്രി സാബിത് അൽ അബ്ബാസിയും സൈനിക മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പ്രതിരോധ മേഖലയിൽ അവ ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള വഴികളും അവലോകനം ചെയ്തു.
സുരക്ഷയും സ്ഥിരതയും പൊതുവായ താൽപര്യമുള്ള മറ്റ് വിഷയങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിനുള്ള കാര്യങ്ങളും ആക്രമണവും പ്രത്യാഘാതങ്ങളും കുറക്കുന്നതിനുള്ള ശ്രമങ്ങളും സൗദി പ്രതിരോധ മന്ത്രി ഇറാഖ് പ്രതിരോധ മന്ത്രിയുമായി ചർച്ച ചെയ്തു.

