ഇഖാമ പുതുക്കാത്തവർക്ക് ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ല -പാസ്പോർട്ട് മേധാവി, മൂന്നാം തവണ വീഴ്ച വരുത്ത ിയാൽ നാടുകടത്തും
text_fieldsജിദ്ദ: ഇഖാമ പുതുക്കാത്തവർക്ക് ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലന്ന് പാസ്പോർട്ട് മേധാവിയുടെ മുന്നറിയ ിപ്പ്. ഇഖാമ പുതുക്കുന്നതിൽ മൂന്നാം തവണ വീഴ്ച വരുത്തിയാൽ പിഴയും നാടുകടത്തലുമുണ്ടാകും. റിയാദ് പാസ്പോർട് ട് മേധാവി ഇൻചാർജ് ജനറൽ മുഹമ്മദ് ബിൻ നാഇഫ് അൽഹിബാസ് അറിയിച്ചു. പുതിയ ഇഖാമ നൽകുന്നതിലും പുതുക്കുന്നതിനും കാലാതാമസമുണ്ടാകുന്നത് സൗദി താമസ തൊഴിൽ നിയമം അനുവദിക്കുന്നില്ല.
നിശ്ചിത സമയത്തിനുള്ളിൽ ഇഖാമ കൈപ്പറ്റണം. കൃതയമായി പുതുക്കണം. അല്ലാത്ത പക്ഷം പിഴയും തുടർ നടപടികളും നേരിടേണ്ടിവരുമെന്നും പാസ്പോർട്ട് ഒാഫീസ് മേധാവി പറഞ്ഞു.
വ്യവസ്ഥകളെല്ലാം വളരെ വ്യക്തമാണ്.
പാസ്പോർട്ട് ഡയരക്ടറേറ്റിെൻറ വെബ്സൈറ്റിൽ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ഇഖാമ പുതുക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ വശദീകരണങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ആദ്യ തവണ 500 റിയാലും രണ്ടാം തവണം ആയിരം റിയാലുമാണ് പിഴ. മൂന്നാം തവണയാണെങ്കിൽ വിദേശിയെ നാട് കടത്തും.
ഇഖാമ നൽകുന്നതിലേയും പുതുക്കുന്നതിലേയും കാലതാമസമൊഴിവാക്കാൻ തൊഴിലുടമകൾ ഇടക്കിടെ ‘അബ്ശിർ, മുഖീം’ അബ്ശിൽ അഅ്മാൽ’ എന്നീ ഇ സംവിധാനങ്ങൾ പരിശോധിക്കണം.
കാലാവധി തീർന്ന ഇഖാമയുമായി വിദേശിക്ക് തൊഴിലിലേർപ്പെടാനോ, യാത്രക്കോ സാധ്യമാകില്ലെന്നും പാസ്പേർട്ട് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
