പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി സൗദി നിക്ഷേപ മന്ത്രിയും സംഘവും ചൈനയിലേക്ക്
text_fieldsസൗദി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്
റിയാദ്: സാമ്പത്തികവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് നയിക്കുന്ന ഉന്നതതല പ്രതിനിധി സംഘം ചൈനയിലേക്ക്. നിരവധി സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരും അടങ്ങുന്ന സംഘത്തെ നയിച്ചാണ് നിക്ഷേപമന്ത്രിയുടെ ചൈനയിലേക്കുള്ള യാത്ര.
സൗദി-ചൈനീസ് ഉന്നതതല സമിതിയുടെ പ്രവർത്തനങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് ഈ സന്ദർശനം. സൗദി നിക്ഷേപ മന്ത്രിയും ചൈനീസ് വാണിജ്യ മന്ത്രി വാങ് വെന്റാവോയും അധ്യക്ഷനായ സംയുക്ത വ്യാപാര, നിക്ഷേപ, സാങ്കേതിക സമിതി 2025 മേയ് മധ്യത്തിൽ യോഗം ചേർന്നിരുന്നു. അതിന്റെ തുടർച്ചയാണ് സൗദി നിക്ഷേപമന്ത്രിയുടെയും സംഘത്തിന്റെയും ഇപ്പോഴത്തെ സന്ദർശനം.
ഈ സന്ദർശനം സൗദിക്കും ചൈനക്കും ഇടയിലുള്ള സാമ്പത്തിക ബന്ധങ്ങളിലെ വലിയ പുരോഗതി പ്രതിഫലിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പ്രതിവർഷം 100 ബില്യൺ ഡോളറിലധികം വരും. ഇത് ചൈനയെ സൗദിയെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാക്കുന്നു. നിക്ഷേപ മന്ത്രിയുടെ സന്ദർശനത്തിനിടയിൽ നിരവധി ചൈനീസ് നഗരങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും നിക്ഷേപകരുമായും ഉന്നതതല യോഗങ്ങൾ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

