സൗദി ഇന്റർപോൾ പ്രദർശനമേളക്ക് റിയാദിൽ തുടക്കം
text_fieldsസൗദി ഇന്റർപോൾ പ്രദർശനമേളക്ക് റിയാദിൽ തുടക്കമായപ്പോൾ
റിയാദ്: സൗദി ഇന്റർപോൾ പ്രദർശനമേളക്ക് റിയാദിൽ തുടക്കമായി.
അന്താരാഷ്ട്ര സുരക്ഷാവബോധം വർധിപ്പിക്കുന്നതിനും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും അന്താരാഷ്ട്ര സഹകരണത്തെ പിന്തുണക്കുന്നതിനും സൗദി ഇന്റർപോളിന്റെ ചുമതലകൾ പരിചയപ്പെടുത്തുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയം പ്രദർശനം ആരംഭിച്ചത്.
മിഡിലീസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഇന്റർപോൾ ഇന്റർനാഷനലിന്റെ പ്രാദേശിക ആസ്ഥാനം റിയാദിൽ ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണിത്.
റിയാദ് പാർക്ക് കോംപ്ലക്സിൽ 2025 ഫെബ്രുവരി 17 വരെ ഇത് തുടരും. 196 രാജ്യങ്ങൾ അംഗങ്ങളായ ലോകത്തിലെ ഏറ്റവും വലിയ പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സ്ഥാപകാംഗമെന്ന നിലയിൽ സൗദിയുടെ പങ്ക് പ്രദർശനം ഉയർത്തിക്കാട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

