മാഡ്രിഡിലെ റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയം സന്ദർശിച്ച് സൗദി ആഭ്യന്തരമന്ത്രി
text_fieldsറിയാദ്: സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് സ്പെയിൻ നഗരമായ മാഡ്രിഡിലെ പ്രശസ്തമായ റിയാദ് എയർ മെട്രോപൊളിറ്റാനോ സ്റ്റേഡിയം സന്ദർശിച്ചു. സ്പാനിഷ് ആഭ്യന്തരമന്ത്രി ഫെർണാണ്ടോ ഗ്രാൻഡെ-മാർലാസ്കയും സന്ദർശനവേളയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സ്റ്റേഡിയത്തിലെ ഓർഗനൈസേഷനൽ കൺട്രോൾ യൂനിറ്റ് സന്ദർശിച്ച മന്ത്രി, കായിക പരിപാടികളിലെ സുരക്ഷാ മാനേജ്‌മെൻറ്, ജനക്കൂട്ട നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തി.
അടിയന്തര സാഹചര്യങ്ങളെ കാര്യക്ഷമമായി നേരിടുന്നതിനുള്ള സുരക്ഷാ മാർഗങ്ങളും, വൻകിട കായിക മേളകൾ സംഘടിപ്പിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന രീതികളും അദ്ദേഹം നേരിട്ട് നിരീക്ഷിച്ചു മനസിലാക്കി. സൗദി ആഭ്യന്തരമന്ത്രിയെ അനുഗമിച്ച ഔദ്യോഗിക പ്രതിനിധി സംഘവും ഈ സന്ദർശനത്തിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

