കുവൈത്ത് അമീറുമായി സൗദി ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് അമീറുമായി സൗദി ആഭ്യന്തര മന്ത്രി
കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അൽസബാഹിനെ സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫ് ബയാൻ കൊട്ടാരത്തിൽ സന്ദർശിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും നിലവിലുള്ള സുരക്ഷ സഹകരണത്തെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. കൂടിക്കാഴ്ചയിൽ, സൗദി ഭരണാധികാരികളായ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും ആശംസകൾ ആഭ്യന്തരമന്ത്രി കുവൈത്ത് അമീറിന് കൈമാറി.
കുവൈത്തിലെ സർക്കാറിനും ജനങ്ങൾക്കും തുടർച്ചയായ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു. സൗദി നേതൃത്വത്തിന്റെ ആശംസകൾക്ക് കുവൈത്ത് അമീർ നന്ദി അറിയിച്ചു. സൗദി അറേബ്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെയും ഇരു ജനതയെയും ഒരുമിപ്പിക്കുന്ന സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

