സൗദി ഇന്ന് തകർത്തത് രണ്ട് ഡ്രോണുകൾ; ഇതുവരെ തകർത്ത ഡ്രോണുകളുടെ എണ്ണം 885 ആയി ഉയർന്നു
text_fieldsറിയാദ്: കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശത്രുപക്ഷം അയച്ച രണ്ട് ഡ്രോണുകൾ കൂടി പ്രതിരോധ സേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തിങ്കൾ രാവിലെ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഞായറാഴ്ച ഒരു ക്രൂയിസ് മിസൈൽ തടഞ്ഞു നശിപ്പിച്ചതായും മേജർ ജനറൽ അറിയിച്ചിരുന്നു. ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ സൗദി പ്രതിരോധ സേന കൈവരിച്ച നേട്ടങ്ങളുടെ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടു. ലഭ്യമായ കണക്കുകൾ പ്രകാരം വ്യോമസേനയും വ്യോമ പ്രതിരോധ സേനയും ചേർന്ന് ഇതുവരെ ഏകദേശം 885 ഡ്രോണുകൾ തകർത്തു.
ഇതുവരെ 72 ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞു. ആകെ ഒമ്പത് ക്രൂയിസ് മിസൈലുകൾ ഇതുവരെ നശിപ്പിക്കപ്പെട്ടു. ഈ ആക്രമണങ്ങളിൽ ഭൂരിഭാഗവും ലക്ഷ്യം വെച്ചത് രാജ്യത്തിെൻറ കിഴക്കൻ പ്രവിശ്യയെയും തലസ്ഥാനമായ റിയാദിനെയുമാണ്. അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് രാജ്യത്തിെൻറ സുരക്ഷ ഉറപ്പാക്കുന്നതിൽ സൈന്യം പൂർണ സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

