Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

വ്യാജപ്രചരണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി വാർത്താവിതരണ മന്ത്രി

text_fields
bookmark_border
വ്യാജപ്രചരണങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി സൗദി വാർത്താവിതരണ മന്ത്രി
cancel

റിയാദ്: ഈ വർഷത്തെ സൗദി സ്ഥാപക ദിനാഘോഷങ്ങൾ റമദാൻ മാസത്തി​െൻറ ആത്മീയ ചൈതന്യവുമായി സമന്വയിപ്പിച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സൗദി വാർത്താവിതരണ മന്ത്രി സൽമാൻ അൽ-ദോസരി അറിയിച്ചു. ഗവൺമെൻറ്​ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തി​െൻറ നേട്ടങ്ങളെയും സുരക്ഷയെയും ബാധിക്കുന്ന വിധത്തിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

റമദാൻ മാസത്തിന് അനുയോജ്യമായ രീതിയിലുള്ള സാംസ്കാരിക, വൈജ്ഞാനിക പരിപാടികളായിരിക്കും സ്ഥാപകിദിനാഘോഷങ്ങളിൽ ഇത്തവണ ഉണ്ടാവുക. ഈ വർഷം ‘സൗദി വിഷൻ 2030’ പദ്ധതിയുടെ പത്താം വാർഷികം ആഘോഷിക്കും. ഇത് രാജ്യത്തി​െൻറ പ്രയാണത്തിൽ സുപ്രധാന നാഴികക്കല്ലാണെന്നും മന്ത്രി പറഞ്ഞു.

വിദേശത്തുനിന്നുള്ള ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധനവാണ്​ രേഖപ്പെടുത്തിയത്​. 2019-ൽ 85 ലക്ഷമായിരുന്നത് 2025-ൽ 1.8 കോടിയായി ഉയർന്നു. തീർത്ഥാടകരുടെ സംതൃപ്തി നിരക്ക് 94 ശതമാനത്തിലെത്തി. കമ്യൂണിക്കേഷൻ, ഐ.ടി മേഖലകളിൽ 2025 അവസാനത്തോടെ 4.06 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്​ടിച്ചു. സ്വദേശിവൽക്കരണ നിരക്ക് നിശ്ചിത മേഖലകളിൽ 70 ശതമാനമായി ഉയർത്തി.

2025 നവംബർ വരെ ഒരു ലക്ഷത്തോളം സാമൂഹിക സുരക്ഷാ ഗുണഭോക്താക്കൾക്ക് തൊഴിലിലൂടെയും പരിശീലനത്തിലൂടെയും സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. രാജ്യത്തി​െൻറ തീരുമാനങ്ങൾ കൃത്യമായ പഠനങ്ങളുടെയും സാമ്പത്തിക നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് എടുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

65,000 സന്ദർശകരുമായി ലോകത്തിലെ ഏറ്റവും വലിയ മീഡിയ ഇവൻറ്​ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് റിയാദിൽ നടന്ന സൗദി മീഡിയ ഫോറം സ്വന്തമാക്കി. കഴിഞ്ഞ ആഴ്ച നടന്ന ലോകപ്രതിരോധ പ്രദർശനത്തിൽ 90 രാജ്യങ്ങളിൽ നിന്നായി 1,500 കമ്പനികൾ പങ്കെടുത്തു. 33 ബില്യൺ റിയാലി​െൻറ കരാറുകളാണ് ഇവിടെ ഒപ്പിട്ടത്.

പബ്ലിക് ഇൻവെസ്​റ്റ്​മെൻറ്​ ഫണ്ട് ഫോറത്തിൽ 6,000 കോടി റിയാൽ മൂല്യമുള്ള 135-ലധികം ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ആരോഗ്യ മേഖലയിൽ എട്ട്​ ലക്ഷത്തിലധികം രജിസ്​റ്റർ ചെയ്ത പ്രഫഷനലുകളുണ്ടെന്നും സൗദി ബോർഡ് വഴി ഒരേസമയം 5,500 ഡോക്ടർമാർ ബിരുദം നേടിയത് ചരിത്രപരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ യമനിൽ സൗദി സഹായത്തോടെ 28 വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു. മതപരമായ മധ്യവർത്തി നിലപാടും സമാധാനവും ലോകത്തിന് പകർന്നുനൽകുക എന്നത് സൗദി അറേബ്യയുടെ സ്ഥാപിതകാലം മുതലുള്ള ദൗത്യമാണെന്നും മന്ത്രി ഓർമിപ്പിച്ചു. ഗവൺമെൻറ്​ കമ്യൂണിക്കേഷൻ സെൻറർ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ മുനിസിപ്പൽ, ഗ്രാമകാര്യ, പാർപ്പിട മന്ത്രി മാജിദ് അൽ-ഹുഖൈലും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadanSaudi NewsFalse propagandaSaudi Foundation Day
News Summary - Saudi Information Minister issues strict warning against fake news
Next Story