Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ ഇന്ത്യൻ...

സൗദിയിലെ ഇന്ത്യൻ സ്​കൂളുകളിൽ ഫീസിളവ്​; ഫീസ്​ കുടിശികയുള്ളവർക്കും ഒാൺലൈൻ ക്ലാസിൽ പ്രവേശനാനുമതി

text_fields
bookmark_border
സൗദിയിലെ ഇന്ത്യൻ സ്​കൂളുകളിൽ ഫീസിളവ്​; ഫീസ്​ കുടിശികയുള്ളവർക്കും ഒാൺലൈൻ ക്ലാസിൽ പ്രവേശനാനുമതി
cancel

റിയാദ്​: സൗദി അറേബ്യയിലെ ഇന്ത്യൻ സ്​കൂളുകളിൽ ഫീസിളവ്​ നൽകാൻ ഹയർബോർഡി​​െൻറയും സ്​കൂൾ മാനേജ്​മ​െൻറ്​ കമ്മിറ ്റികളുടെയും സംയുക്ത യോഗ തീരുമാനം. കോവിഡ്​ കാലത്ത്​ ട്യൂഷൻ ഫീസ്​ മാത്രമേ രക്ഷിതാക്കളിൽ നിന്ന്​ ഇൗടാക്കുകയു ള്ളൂ. മ​റ്റെല്ലാ അഡീഷനൽ ഫീസുകളും ഒഴിവാക്കും. ഫീസ്​ കുടിശികയുണ്ടെന്നുള്ള കാരണം പരിഗണിക്കാതെ മുഴുവൻ വിദ്യാർഥി കൾക്കും ഇപ്പോൾ നടക്കുന്ന ഒാൺലൈൻ ക്ലാസുകളിൽ പ്രവേശനം അനുവദിക്കും.


ഫീസ്​ കുടിശികയുണ്ടെന്ന കാരണം പറഞ്ഞ ുള്ള വിവേചനമുണ്ടാവില്ല. കോവിഡുമായി ബന്ധ​പ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ അവസ്ഥ പരിഗണിച്ചാണ്​ സംയുക്ത യോഗം ഇൗ തീരുമാനങ്ങൾ ​ൈകക്കൊണ്ടതെന്ന്​ സൗദിയിലെ ഇന്ത്യൻ സ്​കൂളുകളുടെ രക്ഷാധികാരി കൂടിയായ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു. രക്ഷിതാക്കളുടെ വിഷമതകളും ബുദ്ധിമുട്ടുകളും കണ്ടറിഞ്ഞ്​ അനുകമ്പയോടെ പ്രവർത്തിക്കാൻ സ്​കൂളുകളോട്​ യോഗം ആവശ്യപ്പെട്ടു.

ചെലവ്​ ചുരുക്കൽ നടപടികൾക്ക്​ സ്​കൂൾ ജീവനക്കാരെ വിധേയരാക്കില്ല, അധ്യാപകർക്കും ജീവനക്കാർക്കും നിലവിൽ ലഭിക്കുന്ന ശമ്പളം അധിക ആനുകൂല്യങ്ങളിലും ശമ്പളവർധനവിലും നേരിയ വ്യതിയാനത്തോടെ നൽകും, ഫീസ്​ കുടിശിക പരിഗണിക്കാതെ എല്ലാ വിദ്യാർഥികൾക്കും ഒാൺലൈൻ ക്ലാസുകളിൽ പ്രവേശനം അനുവദിക്കും, മറ്റ്​ ഫീസുകളെല്ലാം കിഴിച്ചുള്ള ട്യൂഷൻ ഫീസ്​ മാത്രമേ രക്ഷിതാക്കളിൽ നിന്ന്​ ഇൗടാക്കുകയുള്ളൂ, ഒാൺലൈൻ പഠനത്തി​​െൻറ ചെലവ്​ ട്യൂഷൻ ഫീസായി കണക്കാക്കും, കോവിഡ്​ 19 കാലം അവസാനിച്ച ശേഷം മാത്രമേ പൂർവ അവസ്ഥ പുനസ്ഥാപിക്കൂ എന്നിവയാണ്​ യോഗമെടുത്ത തീരുമാനങ്ങൾ.

ഇത്​ സംബന്ധിച്ച്​ വിശദമായ മാർഗനിർദേശങ്ങൾ ഹയർ ബോർഡ്​ മുഴുവൻ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളുകൾക്കും നൽകും. ഇൗ ഇളവുകളും തീരുമാനങ്ങളും ജൂൺ ഒന്നിന്​ വീണ്ടും പരിശോധിക്കും. ഇതേ മാർഗനിർദേശങ്ങൾ സൗദിയിലെ സ്വകാര്യമേഖലയിലുള്ളതടക്കം മുഴുവൻ സി.ബി.എസ്​.ഇ സ്​കൂളുകളും അംഗീകരിച്ച്​ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സൗദി അറേബ്യയിൽ എംബസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ 10 ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളുകളും 30ഒാളം സ്വകാര്യ സി.ബി.എസ്​.ഇ സ്​കൂളുകളുമാണ്​ പ്രവർത്തിക്കുന്നത്​. എല്ലാവർക്കും ഇൗ തീരുമാനങ്ങൾ ബാധകമാണ്​.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsindian schoolscovid 19
News Summary - saudi indian schools-gulf news
Next Story