സൗദിയിലെ ഇന്ത്യൻ സ്കൂളുകളിൽ ക്ലൗഡ് മീറ്റിങ് ആപ്പിലൂടെ പഠനം പുനരാരംഭിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ സ്കൂളുകളിൽ നൂതന സാേങ്കതിക വിദ്യയുടെ സൗകര്യം ഉപയോഗിച്ച് അധ്യയനം പുനരാരംഭിച് ചു. ഇന്ന് (ഏപ്രിൽ ഒന്ന്, ബുധനാഴ്ച) മുതലാണ് കെ.ജി മുതൽ 12 വരെ ക്ലാസുകളിൽ വെർച്വലായി പഠനം തുടങ്ങിയത്. രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12.30 വരെ പതിവ് സ്കൂൾ സമയത്ത് തന്നെയാണ് ക്ലാസ്.
ലോകത്തെ ഏറ്റവും മികച്ച ക്ലൗഡ് മീറ്റിങ് ആപ്ലിക്കേഷന ായ ‘സൂം’ ഉപയോഗിച്ചാണ് അധ്യയനം. അധ്യാപകരും വിദ്യാർഥികളും സ്വന്തം വീടുകളിൽ ഇരുന്ന് വിഡിയോ കോൺഫറൻസിങ്ങിലൂട െ ക്ലാസ് റൂമുകളിലെത്തും. അധ്യാപകർ നേരത്തെ തന്നെ സമയം നിശ്ചയിച്ച് മീറ്റിങ് െഎഡി ക്രിയേറ്റ് ചെയ്ത് വിദ്യാർഥികൾക്ക് അയച്ചുകൊടുക്കും. സ്കൂളുകളിലെ പതിവ് പീര്യഡ് സമയമായ 40 മിനുട്ട് തന്നെ വെർച്വൽ ക്ലാസിെൻറയും സമയം. റിയാദിലെ ഇന്ത്യൻ ഇൻറർനാഷനൽ സ്കൂളിൽ ഇന്ന് രാവിലെ ഏഴിന് ക്ലാസ് ആരംഭിച്ചു. 10, 12 ക്ലാസുകളിൽ മാർച്ച് 15 മുതൽ തന്നെ ഇൗ രീതിയിൽ പഠനം ആരംഭിച്ചിരുന്നു.
എന്നാൽ വ്യവസ്ഥാപിതമായ രീതിയിൽ കിൻറർഗാർട്ടൻ മുതൽ 12 വരെ മുഴുവൻ ക്ലാസുകളിലും ക്ലാസ് ആരംഭിച്ചത് ഇന്നാണ്. ആഴ്ചയിലെ അഞ്ച് പ്രവൃത്തിദിവസങ്ങളിലും ഇൗ രീതിയിൽ ക്ലാസുകളുണ്ടാവും. പ്രൈമറി ക്ലാസുകളിൽ 40 മിനുട്ട് വീതം ദിവസം മൂന്ന് പീര്യഡുകളെ ഉണ്ടാവൂ. ബാക്കി ക്ലാസുകളിൽ അഞ്ച് പീര്യഡുകളും. രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12.30 വരെ പീര്യഡുകൾക്കിടയിൽ 20 മിനുട്ട് ഇടവേള നൽകും. മൂന്ന് പീര്യഡ് മാത്രമുള്ള ക്ലാസുകൾക്ക് ഇടവേളയുടെ സമയം കൂട്ടും. സൂം ആപ്ലിക്കേഷൻ പ്ലാറ്റ്ഫോമിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമെല്ലാം പരസ്പരം കാണാമെന്നുള്ളത് കൊണ്ട് തന്നെ യഥാർഥ സ്കൂൾ ക്ലാസിലിരിക്കുന്നതുപോലെ ഒരുങ്ങി തയാറായും അച്ചടക്കം പാലിച്ചുമാണ് വീട്ടിലിരുന്ന് ക്ലാസിൽ എല്ലാവരും പെങ്കടുക്കുന്നത്.
അധ്യാപകർക്ക് ക്ലൗഡ് മീറ്റിങ് സംബന്ധിച്ച് ഒരാഴ്ചയോളം പരിശീലനം നൽകിയിരുന്നു. എന്തായാലും സ്കൂളുകൾ ക്ലൗഡ് മീറ്റിങ് ക്ലാസുകൾ ആരംഭിച്ചത് ലാപ്ടോപ്, കാമറ കച്ചവടക്കാർക്ക് നല്ല കൊയ്ത്തുകാലമാണ് സമ്മാനിച്ചിരിക്കുന്നത്. എല്ലാ രക്ഷാകർത്താക്കളും അധ്യാപകരും ലാപ്ടോപ്പുകളും കാമറയും വാങ്ങേണ്ടിവന്നിരിക്കുകയാണ്. സാഹചര്യം മനസിലാക്കി ലാപ്ടോപ്പുകളും കാമറകളും വൻതോതിൽ ശേഖരിച്ച വിതരണ കമ്പനികൾ ഒാർഡർ അനുസരിച്ച് ഡോർ ഡെലിവറി നടത്തുകയാണ്.
സൗദിയിലെ സ്വകാര്യ ഇന്ത്യൻ സ്കൂളുകളിൽ നേരത്തെ തന്നെ ഒാൺലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഇന്ത്യൻ എംബസിയുടെ കീഴിൽ സൗദിയിൽ 10 ഇന്ത്യൻ ഇൻറർനാഷനൽ സ്കൂളുകളാണുള്ളത്. അതിെൻറ നാലിരട്ടി സ്വകാര്യ ഇന്ത്യൻ സ്കൂളുകളും. എല്ലാ സ്കൂളുകളും സി.ബി.എസ്.ഇ സിലബസ് പ്രകാരമാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
