സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ജുബൈൽ ഏരിയതല കാമ്പയിൻ ഉദ്ഘാടനം ചെയ്തു
text_fieldsജുബൈൽ: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി പ്രഖ്യാപിച്ച 'ബഹുസ്വരത, നീതി, സമാധാനം' എന്ന ശീർഷകത്തിൽ ഒക്ടോബർ മുതൽ ഡിസംബർ 31 വരെ മൂന്നു മാസം നീളുന്ന കാമ്പയിൻ, ജുബൈൽ ഏരിയതല ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം നിർവഹിച്ചു.
മതേതര ജനാധിപത്യ ഇന്ത്യയുടെ മതനിരപേക്ഷതയിലൂടെ നാനാത്വത്തിൽ ഏകത്വം എന്ന ആശയം സമൂഹത്തെ ഉദ്ബോധിപ്പികുന്നതിനും വ്യത്യസ്ത ഭാഷകളെയും സംസ്കാരങ്ങളെയും മതാചാരങ്ങളെയും പരസ്പരം അറിഞ്ഞും ബഹുമാനിച്ചും ഏകോദര സഹോദരങ്ങളായി ജീവിക്കാനുമുള്ള അവകാശം ഓരോ ഇന്ത്യക്കാരനും ലഭിക്കേണ്ട മൗലികമായ ഒന്നാണ്. ഈ അവബോധം സൃഷ്ടിക്കാനും ബഹുസ്വര സമൂഹത്തിൽ സമാധാനം നിലനിൽക്കാനും നീതിയിൽ അധിഷ്ഠിതമായ ഭരണം വേണം. ലോകത്തെ ഏറ്റവും ഉന്നതമായ ഭരണ ഘടനയാണ് നമുക്കുള്ളത്.
അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഫാഷിസ്റ്റ് ശക്തികളെ തിരിച്ചറിയാൻ ഇത് പോലുള്ള കാമ്പയിൻ പരിപാടികൾ ഈ കാലഘട്ടത്തിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ അധ്യാപകൻ എൻ. സനിൽ കുമാർ ആശംസ നേർന്നു. മുനീർ ഹാദി കാമ്പയിൻ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സലീം കടലുണ്ടി സ്വാഗതവും അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

