സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ‘സ്പന്ദനം 2024’
text_fieldsസൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ‘സ്പന്ദനം 2024’ ചർച്ച സംഗമം
റിയാദ്: സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതിയുടെ ‘സാമൂഹിക സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി ‘പരസ്പരം അറിയാനും അറിയിക്കാനും’ എന്ന ശീർഷകത്തിൽ റിയാദിൽ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന 20ഓളം സംഘടനകളുടെ പ്രതിനിധികൾ ഒരുമിച്ചുകൂടി.
‘സ്പന്ദനം 2024’ എന്ന പേരിൽ നടന്ന പരിപാടിയിൽ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പതിറ്റാണ്ടുകളായി വിവിധ രൂപത്തിൽ സാമൂഹിക സേവനം ചെയ്യുന്ന കേരളത്തിെൻറ വിവിധ പ്രദേശങ്ങളുടെ പേരിലുള്ള കൂട്ടായ്മകൾ അവരുടെ പ്രവർത്തനങ്ങളും അനുഭവങ്ങളും കൈമാറിയപ്പോൾ അതൊരു നവ്യാനുഭവമായി. മത ജാതി വർണ വർഗ വ്യത്യാസങ്ങൾക്ക് അതീതമായി സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും മാനവികതയുടെയും അധ്യായങ്ങൾ രചിക്കാനും ഒന്നിക്കാൻ കഴിയുന്ന മേഖലകളിൽ ഒന്നിക്കാനും പരിപാടി ആഹ്വാനം ചെയ്തു.
ധാർമിക യുവത്വം സുരക്ഷിത സമൂഹത്തിന്റെ കാതൽ, മതബോധം മനുഷ്യത്വ ബോധം ഫാഷിസത്തിനെതിരെ, തീവ്രവാദത്തിനെതിരെ ഒരുമിച്ച് ഒറ്റക്കെട്ടായി, ലിംഗ നീതി നെല്ലും പതിരും, സുരക്ഷിത കുടുംബം സുരക്ഷിത സമൂഹം തുടങ്ങി ആറ് വിഷയങ്ങൾ കാമ്പയിനിെൻറ ഭാഗമായി ചർച്ചക്ക് വിധേയമാക്കി. ഷാജഹാൻ ചളവറ, ഐ.എം.കെ. അഹമ്മദ് എന്നിവർ ചേർന്ന് ചർച്ച നിയന്ത്രിച്ചു.
മുഹമ്മദ് ഷഹീൻ (സംഗമം കോഴിക്കോട്), ജയൻ കൊടുങ്ങല്ലൂർ, സൈഫ് റഹ്മാൻ (കിയ കൊടുങ്ങല്ലൂർ), എൻ.കെ. അഷ്റഫ്, യൂനുസ് (പാസ്), റഷീദ് തമ്പോലകടവൻ (റിവ), ഇസ്മാഈൽ, അനിൽ ചിറക്കൽ (കിയോസ് കണ്ണൂർ), സൽമാനുൽ ഫാരിസ് (വണ്ടൂർ കൂട്ടായ്മ), ആസിഫ് ഇക്ബാൽ, ഫാരിസ് സൈഫ്, ബദർ കാസിം, താഹിർ (ഈവ), എ.കെ. മുസ്തഫ, അബ്ദുൽ ജബ്ബാർ (മാസ് റിയാദ്), കെ.പി. സലീം (മർവ മമ്പാട്), മുഹമ്മദ് പൊന്മള, സി.കെ. അബ്ദുറഹ്മാൻ (റിമാൽ), ബഷീർ ഫത്ഹുദ്ദീൻ, എസ്. ജാനിസ് (നന്മ കരുനാഗപ്പള്ളി), ഷമീം വെള്ളാടത്ത് (ഫോകസ് റിയാദ്) എന്നിവർ സംസാരിച്ചു. ഇസ്ലാഹി സെൻറർ പ്രബോധകൻ സയ്യിദ് മുഹമ്മദ് സുല്ലമി പാലക്കാട് സമാപന ഭാഷണം നടത്തി. സാജിദ് ഒതായി സ്വാഗതവും സിറാജ് തയ്യിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

