‘നേർപഥത്തിൽ കരുത്തോടെ’ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ത്രൈമാസ കാമ്പയിൻ
text_fieldsജിദ്ദ: ‘നേർപഥത്തിൽ കരുത്തോടെ’ എന്ന ശീർഷകത്തിൽ സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയ ത്രൈമാസ കാമ്പയിൻ സംഘടിപ്പിക്കുന്നു.
2018 ഡിസംബർ മുതൽ 2019 ഫെബ്രുവരി വരെ നടത്തുന്ന കാമ്പയിെൻറ ഭാഗമായി വൈവിധ്യമാർന്ന പ്രചാരണ പരിപാടികൾക്ക് രൂപം നൽകിയതായി സംഘാടക സമിതി അറിയിച്ചു. നവംബർ മുപ്പതിന് ജിദ്ദയിൽ നടക്കുന്ന ദേശീയ ഉദ്ഘാടന ചടങ്ങിൽ ശൈഖ് മർസൂഖ് അൽ ഹാരിഥി, ശൈഖ് ഹമൂദ് അശ്ശിമംരി, ഇസ്മഈൽ കരിയാട്, അബ്ദുൽ ഖാദർ കടവനാട് തുടങ്ങിയവർക്കൊപ്പം സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും. വൈകീട്ട് 6.30 മുതൽ 9.30 വരെ ശറഫിയ്യ ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദ അങ്കണത്തിലാണ് പരിപാടി.
ഖുർആൻ സമ്മേളനം, മേഖല സംഗമം, യൂത്ത് സമ്മിറ്റ്, വനിത സംഗമം, വിദ്യാർഥി സംഗമം, ബാലസമ്മേളനം, സാംസ്കാരിക സദസ്സ്, മീഡിയ സെമിനാർ, വളണ്ടിയർ മീറ്റ്, മാതൃക മഹല്ല് കൂട്ടായ്മ. ലഘുലേഖ വിതരണം, ടേബിൾ ടോക്കുകൾ, മദ്രസ സർഗമേള തുടങ്ങിയ പരിപാടികളാണ് കാമ്പയിൻ കാലയളവിൽ നടക്കുക. പരിപാടികളുടെ കലണ്ടർ ഉദ്ഘാടന സമ്മേളനത്തിൽ പുറത്തിറക്കും. സലാഹ് കാരാടൻ (ചെയ.), മുഹമ്മദ് യൂസുഫ് കൊടിഞ്ഞി (അസി.ചെയ.) പ്രിൻസാദ് പാറായി (ജന. കൺ.) ഐ.എം.കെ അഹമ്മദ് (ജോ. കൺ.) എൻജി.സുലൈമാൻ (മക്ക) ഷക്കീൽ ബാബു (ജിദ), ഷഫീഖ് കൂടാളി (റിയാദ്) അഹമ്മദ് ഷജ്മീർ (ബുറൈദ), നസീർ (അൽ ഖോബാർ) എം.വി.എം നൗഷാദ് (ദമ്മാം) തുടങ്ങിയവർ ഉൾപെടുന്ന ദേശീയ കാമ്പയിൻ സമിതി രൂപവത്കരിച്ചു.
ജിദ്ദയിൽ നടന്ന ചടങ്ങിൽ അബ്ദുൽ റഹ്മാൻ സുല്ലമി പുത്തൂർ കാമ്പയിൻ ലോഗോ പ്രാകാശനം ചെയ്തു. ഡോ. ഫുക്കാർ അലി, ഷമീർ സ്വലാഹി, അബ്ദുൽ ഗഫൂർ വളപ്പൻ, നൗഷാദ് കരിങ്ങനാട്, ഹംസ നിലമ്പൂർ, സലാഹ് കാരാടൻ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
