സൗദി ഇന്ത്യൻ അസോസിയേഷൻ ലോഗോ പ്രകാശനം
text_fieldsജിദ്ദ: സൗദി ഇന്ത്യൻ അസോസിയേഷൻ എന്ന സംഘടനയുടെ ലോഗോ പ്രകാശനം ഷറഫിയയിലെ സഫയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഡോ. വിനിതാ പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജിദ്ദ മീഡിയ ഫോറം ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി ഉദ്ഘാടനം ചെയ്തു. സൗദി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നാസർ വെളിയങ്കോട് ബട്ടൺ അമർത്തി സ്ക്രീനിൽ ലോഗോ പ്രകാശനം ചെയ്ത് ജിദ്ദക്ക് സമർപ്പിച്ചു. ഷാജു അത്താണിക്കൽ ആമുഖ പ്രസംഗം നടത്തി.
പാർശ്വവത്കരിക്കപ്പെട്ട ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും അവർക്ക് തണലും തലോടലുമാകാനുള്ള മഹത്തായ പ്രസ്ഥാനമായി സൗദി ഇന്ത്യൻ അസോസിയേഷനെ വളർത്തിയെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി. ജാഫർ പാലക്കോട്, കബീർ കൊണ്ടോട്ടി, ഷാഫി പവർഹൗസ്, സലാഹ് കാരാടൻ, യു.എം. ഹുസൈൻ മലപ്പുറം, കെ.പി. ഉമ്മർ മങ്കട, റഷീദ് ഓയൂർ, ഗഫൂർ ചാലിൽ, താജ് മണ്ണാർക്കാട്, ഷമർജാൻ കോഴിക്കോട്, ജലീൽ പരപ്പനങ്ങാടി, ടി.കെ. അബ്ദുറഹിമാൻ, അസ്ഹബ് വർക്കല, സിമി അബ്ദുൽ ഖാദർ (വനിത വിങ്) എന്നിവർ ആശംസാ പ്രസംഗം നടത്തി.
പരിപാടിയുടെ അവതാരകൻ വിജേഷ് ചന്ദ്രു അതിഥികളെ പരിചയപ്പെടുത്തി. അബ്ദുറസാഖ് മമ്പുറം 19ന് നടക്കുന്ന ഉദ്ഘാടന പരിപാടിയെക്കുറിച്ചുള്ള വിവരണം നടത്തി. പരിപാടിയോടനുബന്ധിച്ച് നടന്ന ഗാനസന്ധ്യയിൽ ജിദ്ദയിലെ പ്രമുഖ ഗായകരായ മിർസ ഷരീഫ്, ജമാൽ പാഷ, ബൈജു ദാസ്, ഡോ. ഹാരിസ്, മുംതാസ് റഹ്മാൻ, സോഫിയ സുനിൽ, ഫാത്തിമ ഖാദർ ആലുവ, കമറുദ്ദീൻ, മുബാറക്, തുടങ്ങിയവർ ഗാനമാലപിച്ചു. നജീബ് കോതമംഗലം സ്വാഗതവും അബ്ദുറസാഖ് ആലുങ്ങൽ നന്ദിയും പറഞ്ഞു. അബ്ദുൽ ഖാദർ ആലുവ, സുരേഷ് പഠിയം, ഹിജാസ് കളരിക്കൽ, സിയാദ് അബ്ദുല്ല, നിസാർ മണ്ണാർക്കാട്, സമീർ മണ്ണാർക്കാട്, ജംഷീർ അലനല്ലൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.