Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യയിലേക്കുള്ള...

ഇന്ത്യയിലേക്കുള്ള യാത്രാനിരോധനം നീങ്ങിയാലേ എയർ ബബിൾ കരാറിന്​ സാധ്യതയുള്ളൂ -സൗദിയിലെ ഇന്ത്യൻ അംബാസഡർ

text_fields
bookmark_border
ഇന്ത്യയിലേക്കുള്ള യാത്രാനിരോധനം നീങ്ങിയാലേ എയർ ബബിൾ കരാറിന്​ സാധ്യതയുള്ളൂ -സൗദിയിലെ ഇന്ത്യൻ അംബാസഡർ
cancel
camera_alt

ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​ ജീസാനിൽ ഇന്ത്യൻ സാമൂഹിക പ്രതിനിധികളോട്​ സംസാരിക്കുന്നു

ജിസാൻ: മറ്റ്​ ഗൾഫ് രാജ്യങ്ങളെ പോലെ സൗദി അറേബ്യയുമായി എയർ ബബിൾ കരാറിൽ ഏർപ്പെടണമെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്രാ നിരോധനം നീക്കേണ്ടതുണ്ടെന്ന്​ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ്​ സഇൗദ്​ പറഞ്ഞു. ദക്ഷിണ സൗദിയിലെ ജിസാനിലെത്തിയ അദ്ദേഹം ഇന്ത്യൻ സമൂഹ പ്രതിനിധികളോട്​​ സംസാരിക്കുകയായിരുന്നു. ഒട്ടനവധി പ്രവാസികൾ ഇന്ത്യയിലും സൗദിയിലുമായി യാത്ര സംബന്ധമായ ബുദ്ധിമുട്ട്​ അനുഭവിക്കുന്നത് ഇവിടുത്തെ ഗവൺമെൻറി​െൻറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.

മെഡിക്കൽ പ്രഫഷനലുകൾക്കു നേരിട്ട് സൗദിയിലേക്ക് വരാൻ കഴിയുന്നത് പോലെ യൂനിവേഴ്സിറ്റി അധ്യാപകർക്കും നേരിട്ട് യാത്ര ചെയ്യാനുള്ള അനുമതി നൽകണമെന്ന്​ സൗദി ഗവൺമെൻറിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അത് ഉടൻ തന്നെ നടപ്പാകുമെന്നും അംബാസഡർ പറഞ്ഞു. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജിസാനിൽ എത്തിയ അംബാസഡർക്ക്​ പ്രദേശത്തെ ഇന്ത്യൻ സമൂഹം സ്വീകരണം നൽകി. ജിസാൻ അൽ ബുർജ് അൽ വസീർ ഹോട്ടലിൽ നടന്ന പരിപാടിയിൽ ജിസാനിലെ തെരെഞെടുത്ത പ്രവാസി പ്രതിനിധികളുമായി അദ്ദേഹം സംവദിച്ചു. മേഖലയിലെ സാമൂഹിക രംഗത്തെ മികച്ച സേവനത്തിന്​ അദ്ദേഹം പ്രവാസി സമൂഹത്തെ അഭിനന്ദിച്ചു.

അംബാസഡർ സാമൂഹിക സംഘടനാ പ്രതിനിധികളോടൊപ്പം

കോൺസുലേറ്റ് വെൽഫയർ അംഗങ്ങളുടെ എണ്ണം ഉയർത്തുക, വെൽഫെയർ അംഗങ്ങളിൽ സ്ത്രീകളെക്കൂടി ഉൾപ്പെടുത്തുക, ജിസാനിൽ സ്ഥിരം അറ്റസ്​റ്റേഷൻ സംവിധാനം ഉണ്ടാക്കുക, ഹൂതി ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സൗദി അറേബ്യയിൽ നിന്നും സഹായം ലഭിക്കാനുള്ള ശ്രമം നടത്തുക, നീറ്റ് പരീക്ഷക്ക് സൗദിയിൽ സെൻറർ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പ്രവാസി സാംസ്കാരിക വേദി അസീർ പ്രസിഡൻറ്​ മുഹമ്മദ് ഇസ്മാഇൗൽ മാനു അംബാസഡറോട്​ യോഗത്തിൽ ഉന്നയിച്ചു. ഈ വിഷയത്തിൽ ഉചിതമായ നടപടി എടുക്കുമെന്ന് അബാഡഡർ മറുപടി പറഞ്ഞു.

അബാസഡർക്ക് ഒപ്പം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മുഹമ്മദ് ഷാഹിദ് ആലം, കോൺസുൽ ഹംന മറിയം എന്നിവർ ചടങ്ങിൽ പ​െങ്കടുത്തു. മൂവർക്കും ജിസാൻ പ്രവാസി സമൂഹത്തി​െൻറ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ വിവിധ സാമൂഹിക സംഘടനാ പ്രതിനിധികളായ ഖാലിദ് പട്​ല, ഷമീർ അമ്പലപ്പാറ, ദേവൻ, അബ്​ദുറഹ്‌മാൻ കുറ്റിക്കാട്ടിൽ, ഹസീന ബഷീർ, ഷീബ എബ്രഹാം എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi indian Ambassador
Next Story