Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി-​ഇ​ന്ത്യ...

സൗ​ദി-​ഇ​ന്ത്യ വാ​ണി​ജ്യ​ ബ​ന്ധം ശ​ക്ത​മാ​ക്കും; ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു

text_fields
bookmark_border
Saudi India Trading Agreement Signed
cancel
camera_alt

സൗ​ദി-​ഇ​ന്ത്യ വാ​ണി​ജ്യ​ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള ഉ​ഭ​യ​ക​ക്ഷി ധാ​ര​ണ​പ​ത്രം റി​യാ​ദി​ൽ സൗ​ദി ചേം​ബ​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ വ​ലീ​ദ് അ​ൽ അ​റി​നാ​ൻ, ഐ.​ടി.​സി ഗ്രൂ​പ് ചെ​യ​ർ​മാ​നും ചേം​ബ​ർ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി പ്ര​സി​ഡ​ൻ​റു​മാ​യ സ​ഞ്ജീ​വ് പു​രി

എ​ന്നി​വ​ർ ഒ​പ്പു​വെ​ക്കു​ന്നു

റി​യാ​ദ്: വ്യാ​പാ​ര, വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ളി​ൽ ഇ​ന്ത്യ​യും സൗ​ദി​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പ് വ​രു​ത്തു​മെ​ന്ന് ഇ​ന്ത്യ​ൻ വാ​ണി​ജ്യ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ. സൗ​ദി ചേം​ബ​ർ റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ദി-​ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്ര​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ചേം​ബ​ർ പ്ര​തി​നി​ധി​ക​ൾ ഒ​പ്പു​വെ​ച്ചു. മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ, സൗ​ദി ചേം​ബ​ർ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ അ​ൽ ഹു​വൈ​സി എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സൗ​ദി ചേം​ബ​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ വ​ലീ​ദ് അ​ൽ അ​റി​നാ​ൻ, ഐ.​ടി.​സി ഗ്രൂ​പ് ചെ​യ​ർ​മാ​നും ചേം​ബ​ർ ഓ​ഫ് ഇ​ന്ത്യ​ൻ ഇ​ൻ​ഡ​സ്ട്രി പ്ര​സി​ഡ​ൻ​റു​മാ​യ സ​ഞ്ജീ​വ് പു​രി​യു​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​ക​ളു​ടെ സേ​വ​നം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന്ത്രി യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും നൂ​റി​ല​ധി​കം വാ​ണി​ജ്യ വ്യ​വ​സാ​യ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ൾ, ര​ണ്ട് രാ​ജ്യ​ങ്ങ​ളു​ടെ​യും വ്യ​വ​സാ​യ പ​ങ്കാ​ളി​ത്ത​ത്തി​ൽ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തു​മെ​ന്ന് റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത്​ സൗ​ദി ഭാ​വി​നി​ക്ഷേ​പ സം​രം​ഭ​ക​ത്വ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി അ​റി​യി​ച്ചു.

സൗ​ദി​യു​ടെ പു​രോ​ഗ​തി​ക്കൊ​പ്പം ലു​ലു​വും ദ്രു​ത​ഗ​തി​യി​ൽ സ​ഞ്ച​രി​ക്കു​ന്നു​വെ​ന്നും സൗ​ദി​യി​ൽ 58 ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളു​ള്ള ലു​ലു 100 എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന​തി​ന്​ പി​ന്നി​ൽ സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ന​ന്ദി​യോ​ടെ ഓ​ർ​ക്കു​ന്നു​വെ​ന്നും യൂ​സു​ഫ​ലി കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ, അ​സ്സ​ദ് അ​ൽ ജു​മാ​യി, മാ​ജി​ദ് അ​ൽ ഒ​താ​യ്ശ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സൗ​ദി ചേം​ബേ​ഴ്സ് ആ​ണ് ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AgreementIndiaSaudi ArabiaTrading
News Summary - Saudi-India trade ties to be strengthened; Agreement Signed
Next Story