സൗദി-ഇന്ത്യ ചർച്ച: ഊർജ സുരക്ഷയും വിതരണത്തിലെ സ്ഥിരതയും പ്രധാന അജണ്ട
text_fieldsറിയാദ്: ആഗോള ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനും വിതരണ ശൃംഖലയിലെ സ്ഥിരത നിലനിർത്തുന്നതിനുമായി സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി. സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും തമ്മിലായിരുന്നു കൂടിക്കാഴ്ച.
ഊർജ മേഖലയിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ചർച്ചയിൽ സജീവമായി പരിഗണിക്കപ്പെട്ടു. ഊർജ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വിപണിയിലെ തടസ്സമില്ലാത്ത വിതരണം നിലനിർത്തുന്നതിനും ഇരുരാജ്യങ്ങളും സംയുക്തമായി നടത്തേണ്ട ശ്രമങ്ങളെക്കുറിച്ച് യോഗം വിശദമായി വിലയിരുത്തി.
സൗദി സ്റ്റേറ്റ് മിനിസ്റ്ററും കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാദ് ബിൻ മുഹമ്മദ് അൽ ഐബാൻ ചർച്ചയിൽ സന്നിഹിതനായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ഊർജ മേഖലയിൽ പുതിയ നാഴികക്കല്ലുകൾ കൈവരിക്കുമെന്ന് ചർച്ചകൾ സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

