Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ത​പ​ണ്ഡി​ത​രെ വേ​ട്ട​യാ​ടു​ന്ന​തും രാ​ഷ്​​ട്രീ​യ വ​ർ​ഗീ​യ മു​ത​ലെ​ടു​പ്പും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: സൗ​ദി ഐ.​എം.​സി.​സി

text_fields
bookmark_border
മ​ത​പ​ണ്ഡി​ത​രെ വേ​ട്ട​യാ​ടു​ന്ന​തും രാ​ഷ്​​ട്രീ​യ വ​ർ​ഗീ​യ മു​ത​ലെ​ടു​പ്പും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല: സൗ​ദി ഐ.​എം.​സി.​സി
cancel

റി​യാ​ദ്: ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും സ​മ​ത്വ​വും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ങ്കി​ലും അ​തി​െൻറ പേ​രി​ൽ മ​ത​പ​ണ്ഡി​ത​രെ വേ​ട്ട​യാ​ടു​ന്ന​തും രാ​ഷ്​​ട്രീ​യ വ​ർ​ഗീ​യ മു​ത​ലെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് സൗ​ദി ഐ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി.

കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ സ്വ​ന്തം സം​ഘ​ട​ന​വേ​ദി​യി​ൽ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തോ​ട് ജ​നാ​ധി​പ​ത്യ​ത്തി​ൽ ആ​ർ​ക്കും വി​യോ​ജി​ക്കു​ക​യോ വി​ശ്വ​സി​ക്കാ​തി​രി​ക്കു​ക​യോ ചെ​യ്യാം. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​െൻറ വാ​ക്കു​ക​ൾ സ​ന്ദ​ർ​ഭ​ത്തി​ൽ​നി​ന്ന് അ​ട​ർ​ത്തി​യെ​ടു​ത്ത് വി​ക​ല​മാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യും ഒ​രു സ​മൂ​ഹ​ത്തെ​യാ​കെ അ​വ​ഹേ​ളി​ക്കു​ന്ന ത​ല​ത്തി​ലേ​ക്ക് വി​വാ​ദ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ വി​മ​ർ​ശ​ന​മ​ല്ല, മ​റി​ച്ച് ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്.

രാ​ജ്യ​ത്തി​െൻറ ഐ​ക്യ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന ബ​ഹു​മാ​ന്യ​നാ​യ ഒ​രു മ​ത​പ​ണ്ഡി​ത​െൻറ കോ​ലം ക​ത്തി​ച്ചു​കൊ​ണ്ട് ബി.​ജെ.​പി മ​ഹി​ളാ​മോ​ർ​ച്ച ന​ട​ത്തി​യ തെ​രു​വ് പ്ര​ക​ട​നം അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണ്.

അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളെ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​നും വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​നു​മു​ള്ള ആ​യു​ധ​മാ​ക്കാ​നു​ള്ള ഇ​ത്ത​രം ഹീ​ന​മാ​യ നീ​ക്ക​ങ്ങ​ൾ കേ​ര​ള​ത്തി​െൻറ മ​ണ്ണി​ൽ വി​ല​പ്പോ​വി​ല്ല. സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത​യു​ണ്ടാ​ക്കാ​നു​ള്ള ഈ ​അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളും രാ​ഷ്​​ട്രീ​യ വേ​ട്ട​യാ​ട​ലു​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഐ.​എം.​സി.​സി പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi IMCC Condemns Political Targeting of Religious Scholars
Next Story