Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമങ്ങൾക്ക് നേരെ പൊലീസ് ഗുണ്ടായിസം അംഗീകരിക്കില്ല: സൗദി ഐ.എം.സി.സി

text_fields
bookmark_border
മാധ്യമങ്ങൾക്ക് നേരെ പൊലീസ് ഗുണ്ടായിസം അംഗീകരിക്കില്ല: സൗദി ഐ.എം.സി.സി
cancel

റിയാദ്: സംസ്ഥാനത്ത് മാധ്യമങ്ങളെ വേട്ടയാടുന്നതിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ജനാധിപത്യവിരുദ്ധമായ ഈ 'മാധ്യമ അടിയന്തരാവസ്ഥ'യെ ശക്തമായി അപലപിക്കുന്നുവെന്നും സൗദി ഐ.എം.സി.സി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. കേസ് അന്വേഷണത്തിന്റെ മറവിൽ ചാനൽ ഓഫീസിലെത്തിയ പൊലീസ് സംഘം, ലൈവ് വാർത്തകൾ തയാറാക്കുന്ന ന്യൂസ് ഡെസ്കിലേക്ക് നേരിട്ട് ഇരച്ചുകയറി.

മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ദൃശ്യങ്ങൾ പകർത്തി ഒന്നര മണിക്കൂറോളം ഭീതി പടർത്തുകയും ചെയ്തു. എഡിറ്ററുടെ കസേരയിൽ കയറിയിരുന്ന് വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ ഇത്തരം പൊലീസ് ഗുണ്ടായിസം അംഗീകരിക്കാനാകില്ല. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെയുള്ള വിമർശനങ്ങളെ നിശ്ശബ്ദമാക്കാനുള്ള നീക്കമാണിത്. കേന്ദ്രത്തിലെ മോദി സർക്കാരിന് സമാനമായി, വഴങ്ങാത്ത മാധ്യമങ്ങളെ വേട്ടയാടാനും പൂട്ടിപ്പിക്കാനുമാണ് കേരളത്തിലും ശ്രമിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ സർക്കാരും ആഭ്യന്തര വകുപ്പും മറുപടി പറയണമെന്നും ന്യൂസ് ഡെസ്കിൽ അതിക്രമം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും സൗദി ഐ.എം.സി.സി പ്രസിഡണ്ട് സഈദ് കള്ളിയതും ജനറൽ സെക്രട്ടറി ഹനീഫ് അറബിയും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi imcc
Next Story