Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം; ഇന്ത്യക്കാരനുൾപെടെ അഞ്ച് പേർക്ക് പരിക്ക്
text_fieldsbookmark_border
അബ്ഹ: യമൻ സമാധാന നീക്കങ്ങൾക്കിടെ വീണ്ടും സൗദി അതിർത്തിപട്ടണത്തിലേക്ക് ഹുതികളുടെ ഡ്രോൺ ആക്രമണ ശ്രമം. അബ്ഹ ലക്ഷ്യമാക്കി പറന്ന ഇറാൻ നിർമിത ഡ്രോൺ സൗദി റോയൽ എയർ ഡിഫൻസ് ഫോഴ്സ് വെടിവെച്ചു വീഴ്ത്തി. ഡ്രോണിെൻറ അവശിഷ്ടങ്ങൾ പതിച്ച് ഒരു ഇന്ത്യക്കാരനുൾപെടെ അഞ്ച് പേർക്ക് പരിക്കേറ്റതായി സൗദിസഖ്യസേനാവക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
പരിക്കേറ്റവരിൽ ഒരു വനിതയും ഉൾപെടും. ആറ് വാഹനങ്ങൾക്കും വീടുകൾക്കും കേട്പാട് സംഭവിച്ചു. വെള്ളിയാഴ്ച പുലർച്ചെ 12.24 നാണ് ആക്രമണശ്രമം. ഇറാൻ നിർമിതമാണ് ഡ്രോണെന്ന് പരിശോധനയിൽ വ്യക്തമായതായി വക്താവ് പറഞ്ഞു. ആറ് മാസത്തെ ഇടവേളക്ക് ശേഷമാണ് സൗദിയിലേക്ക് ഹൂതികൾ ആക്രമണം നടത്തിയിരിക്കുന്നത്. യു.എൻ സമാധാനചർച്ചയെ തുടർന്ന് ഹൂതികൾ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു.
.jpg)
Next Story
