സൗദി ഭവന പദ്ധതി; 21,000ത്തിലധികം കുടുംബങ്ങൾക്ക് സ്വന്തം വീടായി
text_fieldsറിയാദ്: 2024 അവസാനത്തോടെ സൗദി കുടുംബങ്ങൾക്കിടയിലെ ഭവന ഉടമസ്ഥത നിരക്ക് 65.4 ശതമാനമായി ഉയർന്നു. ഇതോടെ നിരക്ക് 2025 ലെ ലക്ഷ്യമായ 65 ശതമാനം കവിഞ്ഞു.
‘തീരുമാനത്തിൽ നിന്ന് സ്ഥിരതയിലേക്ക്’ എന്ന തലക്കെട്ടിലുള്ള സൗദി വിഷൻ 2030 ന്റെ 2024 ലെ ഭവന പദ്ധതിയുടെ വാർഷിക റിപ്പോർട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭവന, ധനസഹായ സംരംഭങ്ങളുടെയും പങ്കാളികളുമായി ചേർന്ന് പ്രോഗ്രാം നൽകുന്ന സഹായങ്ങളുടെയും ഫലപ്രാപ്തിയെ ഇത് പ്രതിഫലിപ്പിക്കുന്നു. ഈ വർഷം 1,22,000ത്തിലധികം കുടുംബങ്ങൾക്ക് ഭവന സഹായത്തിന്റെ പ്രയോജനം ലഭിച്ചതായും വികസന ഭവന പദ്ധതികളിലൂടെ അർഹരായ 21,000 ത്തിലധികം കുടുംബങ്ങൾക്ക് വീടുകൾ സ്വന്തമാക്കാൻ കഴിഞ്ഞതായും റിപ്പോർട്ടിലുണ്ട്.
ആഗോള സാമ്പത്തിക മാറ്റങ്ങൾക്കിടയിലും ഭവന ഉടമസ്ഥതയുടെ ത്വരിതഗതിയിലുള്ള വേഗം ഭവന പദ്ധതി കണക്കിലെടുത്തിട്ടുണ്ടെന്നും വൈവിധ്യമാർന്ന ഭവന അവസരങ്ങൾ നൽകുന്ന, സ്വകാര്യമേഖല പങ്കാളികളെ ആകർഷിക്കുന്ന, തൊഴിലവസരങ്ങളും നിക്ഷേപ അവസരങ്ങളും സൃഷ്ടിക്കുന്നതിന് സംഭാവന നൽകുന്ന വികസന സംരംഭങ്ങളും പദ്ധതികളും ആരംഭിക്കുന്നതിൽ വിജയിച്ചുവെന്നും റിപ്പോർട്ട് ഊന്നിപ്പറഞ്ഞു. സൗദി കുടുംബങ്ങൾക്ക് ഭവന, ധനസഹായ പാക്കേജ് വഴി അനുയോജ്യമായ ഭവനങ്ങൾ എളുപ്പത്തിൽ സ്വന്തമാക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഭവന പദ്ധതി ലക്ഷ്യമിടുന്നത്. ഇത് സൗദിയുടെ എല്ലാ പ്രദേശങ്ങളിലുമുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ നൽകുന്നു. ഭവന ഉടമസ്ഥാവകാശ നിരക്ക് 70 ശതമാനം ആയി ഉയർത്തുക എന്നതാണ് വിഷൻ 2030 ന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

