Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖാദിമുൽ ഹറമൈൻ കപ്പ്​...

ഖാദിമുൽ ഹറമൈൻ കപ്പ്​ കുതിരയോട്ട മത്സരം; കാണിയായി ദുബൈ ഭരണാധികാരിയും

text_fields
bookmark_border
ഖാദിമുൽ ഹറമൈൻ കപ്പ്​ കുതിരയോട്ട മത്സരം; കാണിയായി ദുബൈ ഭരണാധികാരിയും
cancel

തബൂക്ക്​: ഖാദിമുൽ ഹറമൈൻ കപ്പ്​ കുതിരയോട്ട മത്സരം ആരംഭിച്ചു. മത്സരം കാണാൻ യു.എ.ഇ വൈസ്​പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ബിൻ റാഷിദ്​ ആലു മക്​തൂമും മറ്റ്​ പ്രമുഖകരും അൽ ഉലായിലെത്തി. സൗദി സാംസ്​കാരിക മന്ത്രി അമീർ ബദ്​ർ ബിൻ അബ്​ദുല്ല ബിൻ ഫർഹാനും സന്നിഹിതനായിരുന്നു. ശനിയാഴ്​ച രാവിലെ ഗൾഫ്​, അറബ്​, യൂറോപ്യൻ​ രാജ്യങ്ങളിൽ നിന്നുള്ള കുതിര ഒാട്ടക്കാരുടെ പങ്കാളിത്തത്തോടെയാണ്​ മത്സര പരിപാടികൾ ആരംഭിച്ചത്​. 12 രാജ്യങ്ങളിൽ നിന്ന്​ 237 പേരാണ്​ പ​െങ്കടുക്കുന്നത്​. 1​5 ദശലക്ഷം റിയാലാണ്​ സമ്മാനത്തുക​.


കുതിരയോട്ട മത്സരത്തിന്​ നൽകുന്ന ഏറ്റവും വലിയ സമ്മാനത്തുകയാണിത്​. അൽഉലാ മേഖലയെ അറിയപ്പെട്ട പുരാവസ്​തു, ടൂറിസം, കലാ സാംസ്​കാരിക, സ്​​പോർട്​സ്​ മേഖലയാക്കി മാറ്റുന്നതി​​​െൻറ ഭാഗമായി സൗദി ഹോഴ്​​സ്​ ഫെഡറേഷനാണ്​ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi newshorse race
News Summary - saudi-horse race-saudi news-gulf news
Next Story