സുഡാനിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സൗദി സഹായം
text_fieldsജിദ്ദ: സുഡാനിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സൗദി വക സഹായം. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് രണ്ട് വിമാനങ്ങളാണ് വിവിധ സഹായവുമായി സുഡാനിലേക്ക് പറന്നത്. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, അവശ്യവസ്തുക്കൾ എന്നിവ അയച്ചതിലുൾപ്പെടും.
വിതരണത്തിനു മേൽനോട്ടം വഹിക്കുന്നതിനു പ്രത്യേക സംഘത്തെയും അയച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കും അടിയന്തര സഹായമാണിതെന്ന് കിങ് സൽമാൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല റബീഅ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ നിരവധി വീടുകളും റോഡുകളും തകർന്നിട്ടുണ്ട്.
വെള്ളം കെട്ടി നിൽക്കുന്നത് പകർച്ചവ്യാധികൾക്ക് കാരണമായേക്കാം. അയച്ച സാധനങ്ങൾ ദുരിതബാധിത മേഖലകളിൽ വിതരണം ചെയ്യും. 6000 പുതപ്പുകൾ, 1000 തമ്പുകൾ, 200 പായകൾ, മരുന്ന് തളിക്കാനുള്ള ഉപകരണങ്ങൾ, അഞ്ച് ടൺ മെഡിക്കൽ സാധനങ്ങൾ, 111 ടൺ വരുന്ന 1500 ഭക്ഷണ കിറ്റുകൾ എന്നിവ അയച്ചതിലുൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
