Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅടുത്ത ഘട്ടത്തിൽ വൈറസ്...

അടുത്ത ഘട്ടത്തിൽ വൈറസ് ബാധിതരുടെ എണ്ണം വൻതോതിൽ കൂടിയേക്കാം -ആരോഗ്യ മന്ത്രി

text_fields
bookmark_border
അടുത്ത ഘട്ടത്തിൽ വൈറസ് ബാധിതരുടെ എണ്ണം വൻതോതിൽ കൂടിയേക്കാം -ആരോഗ്യ മന്ത്രി
cancel
camera_alt???? ??????? ??????? ???. ?????? ??????

റിയാദ്: അടുത്ത ഘട്ടത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വൻതോതിൽ കൂടിയേക്കാമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അ ൽറബീഅ. ഏതാനും ആഴ്ചകൾക്കിടയിൽ കുറഞ്ഞത് പതിനായിരത്തിനും കൂടിയത് രണ്ട് ലക്ഷം വരെ ആയി ഉയർന്നേക്കാമെന്നും ദീർഘമായ പ്രസ്താവനയിൽ പറഞ്ഞു. നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ചാൽ മറിച്ചൊരു ഫലമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. രോഗ ികളുടെ എണ്ണം ഉയരില്ല. അല്ലെങ്കിൽ വലിയ ദുരന്തം തന്നെ ആയി മാറിയേക്കാം. പ്രതിരോധ നിർദേശങ്ങളോടും നിരോധന നടപടികളോടും രാജ്യത്തെ ജനങ്ങളുടെ പ്രതിബദ്ധതയെ ആശ്രയിച്ചിരിക്കും രണ്ടായാലും ഫലം. ജനങ്ങളെയും നാടിനെയും മഹാമാരിയിൽ നിന്ന് കാത്തുരക്ഷിക്കുക എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

അന്താരാഷ്ട്ര വിദഗ്ധരടക്കം നടത്തിയ നാല് വ്യത്യസ്ത പഠനങ്ങളാണ് ജനങ്ങൾ നിയന്ത്രണം പാലിക്കാൻ തയാറായില്ലെങ്കിൽ വലിയ ദുരന്തമാകും എന്ന സൂചന നൽകുന്നത്. മന്ത്രാലയം ആരംഭിച്ച ‘നാം ഉത്തരവാദികളാണ്’ എന്ന മൂദ്രാവാക്യം മുറുകെ പിടിച്ച് അച്ചടക്കം പാലിച്ച് കോവിഡ് പ്രതിരോധത്തിൽ പങ്കുചേരാൻ പൊതുസമൂഹത്തിലെ ചിലയാളുകൾ ഇനിയും തയാറായിട്ടില്ല എന്നത് ഖേദകരമാണ്. മഹാമാരിയെ പ്രതിരോധിക്കുന്നതിൽ അഭൂതപൂർവമായ ശ്രമങ്ങളിൽ മുഴുകിയ രാജ്യമെന്ന നിലയിൽ സൗദി അറേബ്യയ്ക്ക് ലോകത്തി​െൻറ കൈയ്യടി ലഭിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളെക്കാളും മുേമ്പ കർശനമായ മുൻകരുതൽ നടപടികൾ നമ്മൾ ആരംഭിച്ചു. ഉംറ തീർഥാടനവും പള്ളികളിലെ പ്രാർഥനകളും ആഭ്യന്തര വിദേശ വിമാന സർവീസുകളും നിർത്തിവെച്ചു. വിദ്യാലയങ്ങൾ അടച്ചു. പൊതുസമ്പർക്കത്തിനും അതിലൂടെയുള്ള സമൂഹ വ്യാപനത്തിനുമുള്ള എല്ലാ വഴികളും അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്തത്. ഇതോടൊപ്പം ഭരണകൂടം വളരെ സുതാര്യമായും വ്യക്തമായും വിവരങ്ങൾ അപ്പപ്പോൾ തന്നെ ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് വരെ കൃത്യമായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നു. നിയന്ത്രണങ്ങൾ മൂലമുള്ള പ്രതിസന്ധിയെ മറികടക്കാൻ അവർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കുന്നു. എന്നാൽ വേദനാജനകമാണെങ്കിലും പറയാതിരിക്കാനാവില്ല. ചില ആളുകൾ ഇനിയും ഇൗ മഹാമാരിയുടെ ഗൗരവം ഉൾക്കൊണ്ടിട്ടില്ല. നിർഭാഗ്യവശാൽ അവർ പ്രതിരോധ കാമ്പയിനിൽ അണിചേരുന്നില്ല. അച്ചടക്കം പാലിക്കുന്നില്ല. കൂട്ടം കൂടരുതെന്ന മുന്നറിയിപ്പുകൾ അവർ പാലിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഇൗ നിർദേശങ്ങൾക്കെല്ലാം വിരുദ്ധമായ കാഴ്ചകളാണ് പലയിടത്തും കണ്ടത്. ഉത്തരവാദിത്തമുള്ള സമൂഹജീവിയെന്ന നിലയിൽ സ്വയവും മറ്റുള്ളവരെയും നാടിനെയും സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ ഒരോരുത്തരും കൈകൊള്ളേണ്ടതുണ്ട്. എല്ലാവരും ഇൗ മഹാമാരി വ്യാപനം തടയാൻ നിശ്ചയദാർഢ്യത്തോടെ രംഗത്തുണ്ടാകണം. എല്ലാവരുടെയും പങ്കാളിത്വം ഉണ്ടാവേണ്ടതുണ്ട്. അല്ലാത്തപക്ഷം വരും ദിവസങ്ങളിൽ വൈറസ് ബാധിതരുടെ എണ്ണം കുടുകയല്ലാതെ കുറയില്ല. ആരോഗ്യ മന്ത്രാലയത്തിൻറ നിർദേശ പ്രകാരമാണ് ആദ്യം ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയത്. എന്നാൽ ആ നിയന്ത്രണങ്ങൾ വേണ്ടത്ര പാലിക്കാൻ പലരും തയാറായില്ല. ഗതാഗതത്തിനും കുറവുണ്ടായില്ല. 46 ശതമാനം യാത്രകൾ ഇപ്പോഴും നടക്കുന്നു. ഇത് ഉദ്ദേശിച്ച ലക്ഷ്യത്തെത്തുന്നില്ല. അതുകൊണ്ടാണ് കൂടുതൽ ഭാഗങ്ങളിൽ 24 മണിക്കൂറും ബാക്കി ഭാഗങ്ങളിൽ 15 മണിക്കൂറും കർഫ്യൂവാക്കി മാറ്റിയത്. കോവിഡ് പ്രതിേരാധത്തിന് ഇതുവരെ 15 ശതകോടി റിയാലാണ് ചെലവഴിച്ചത്. പുതുതായി 32 ശതകോടി റിയാൽ ഇൗ സാമ്പത്തിക വർഷാവസാനത്തേക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചില പ്രതിസന്ധികൾ ബാക്കിയാണ്
റിയാദ്: കോവിഡ് എന്ന മഹാമാരിയെ നേരിടാൻ ഗവൺമ​െൻറി​െൻറ പരമാവധി പിന്തുണ ഉണ്ടായിട്ടും രണ്ട് പ്രധാന പ്രശ്നങ്ങൾ ഇപ്പോഴും നേരിടുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രോഗവ്യാപനം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങളുടെയും മരുന്നുകളുടെയും കാര്യത്തിൽ ആഗോളവിപണിയിൽ നേരിടുന്ന ദൗർലഭ്യമാണ് ഒരു പ്രശ്നം. മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ സമൂഹത്തിലെ ചിലയാളുകളുടെ ഭാഗത്ത് നിന്നുള്ള അലംഭാവം. ഇത് രോഗബാധിതരുടെ എണ്ണം കൂട്ടുന്നതോടൊപ്പം ആരോഗ്യമേഖലക്ക് കാര്യങ്ങളെ നേരിടാൻ കഴിയാത്ത തലത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇപ്പോൾ വൈറസ് വ്യാപനത്തി​െൻറ തോത് കുറയ്ക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തികൊണ്ടിരിക്കുകയാണ്. ഏറ്റവും വലിയ വ​െൻറിലേറ്ററുകളും മറ്റ് ആവശ്യമായ ഉപകരണങ്ങളും മന്ത്രാലയം ഉപയോഗപ്പെടുത്തുന്നു. ഇതിലൂടെ രോഗബാധിതരുടെ എണം കുറക്കാനായിട്ടുണ്ട്. ബോധവത്കരണത്തിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. എന്നിട്ടും രോഗബാധിതരുടെ എണ്ണം കൂടുന്നത് നിർദേശങ്ങൾ പാലിക്കുന്നതിലെ പൗരന്മാരുടെയും വിദേശികളുടെയും അലംഭാവം കാരണമാണ്. എല്ലാവരും ഇനിയെങ്കിലും സാമൂഹിക ഉത്തരവാദിത്വം മനസിലാക്കണം. അതനുസരിച്ച് പ്രവർത്തിക്കണം. അതിലൂടെ മഹാമാരിയെ കീഴ്പ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - saudi health minister press conference-gulf news
Next Story