Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്രമണങ്ങളെ നേരിടാൻ സൗദിക്ക് ശേഷിയുണ്ട് -സൽമാൻ രാജാവ്

text_fields
bookmark_border
king-salman-170919.jpg
cancel
camera_alt????? ?????? ?????????? ?????????

ജിദ്ദ: ഭീരുത്വപരമായ ആക്രമണങ്ങളെ നേരിടാൻ സൗദി അറേബ്യക്ക് ശേഷിയുണ്ടെന്ന് സൽമാൻ രാജാവ്. സൗദി ആരാംകോ ആക്രമണത്ത ിന് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ 14​​െൻറ ആക ്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഇത് സൗദി അറേബ്യക്ക് നേരെയുള്ള ആക്രമണമല്ലെന്നും ആഗോള സാമ്പത്തിക വ്യവസ്ഥക്കെതിരെയുള്ള ഭീഷണിയാണെന്നും സൽമാൻ രാജാവ് പറഞ്ഞു.

എല്ലാതരം ആക്രമണങ്ങളെയും സൗദി അറേബ്യ ഇനിയും ചെറുക്കും. ഇത്തരം ഭീകരാക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികൾ സ്വീകരിക്കണം. ലോകസമാധാനത്തിനും സുരക്ഷക്കുമെതിരെയുള്ള ഭീഷണിയാണിതെന്ന് മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു. ഇറാൻ നിർമിതമാണ് അരാംകോ ആക്രമണത്തിന് ഉപയോഗിച്ച ആയുധം. നേരത്തേ ഉണ്ടായ ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നും സൽമാൻ രാജാവ് പറഞ്ഞു.

അതിനിടെ ഇന്ത്യ ഉൾപ്പടെ ലോകരാജ്യങ്ങളിൽ നിന്നെല്ലാം സൗദി അറേബ്യക്ക് െഎക്യദാർഢ്യമറിയിച്ച് സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. ആക്രമണത്തിനിരയായ സൗദി അരാംകോ എണ്ണശാലകളിൽ നിർത്തിവെച്ച പ്രവർത്തനം പുനഃരാരംഭിച്ചിട്ടില്ല. എണ്ണ ഉൽപാദനം പകുതിയോളം കുറച്ചിരിക്കയാണ് സൗദി അറേബ്യ. പ്രകൃതിവാതക വിതരണത്തിലും 50 ശതമാനം കുറവ് വന്നിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi has the capacity to face attacks -gulf news
Next Story