ലോക പൈതൃകപ്പട്ടികയിലേക്ക് സൗദി കരകൗശല നെയ്ത്തും
text_fieldsലോക പൈതൃകപ്പട്ടികയിൽ രജിസ്ട്രേഷൻ നേടിയ സൗദി കരകൗശല നെയ്ത്തായ ‘സദു’
ജിദ്ദ: യുെനസ്കോയുടെ സാംസ്കാരിക പൈതൃകപ്പട്ടികയിലേക്ക് സൗദി അറേബ്യയിലെ 'സദു'എന്നറിയപ്പെടുന്ന കരകൗശല നെയ്ത്തും (കൈത്തറി). ഇതിനുള്ള രജിസ്ട്രേഷൻ പൂർത്തിയായി. ഇൗ മാസം 14 മുതൽ 19വരെ നടന്ന യുനെസ്കോ വാർഷിക യോഗത്തിലാണ് 'സദു'കരകൗശല നെയ്ത്തിെൻറ രജിസ്ട്രേഷൻ നടപടികൾ പൂർത്തയായ വിവരം പ്രഖ്യാപിച്ചത്.
യുെനസ്കോയിൽ സൗദിയിൽനിന്ന് രജിസ്റ്റർ ചെയ്യുന്ന എട്ടാമത്തെ സാംസ്കാരിക പൈതൃകമാണ് 'സദു'നെയ്ത്ത്. അറേബ്യൻ ഉപദ്വീപിലെ നിവാസികൾ സമൂഹത്തിലെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുരാതനകാലം മുതൽ പരിശീലിച്ചിരുന്ന സൃഷ്ടിപരമായ പരമ്പരാഗത കരകൗശല വിദ്യയാണിത്. വ്യത്യസ്ത സൈനുകളിൽ വർണനൂലുകൾ ഉപയോഗിച്ചുള്ള നെയ്ത്ത് രാജ്യത്തെ മനുഷ്യ പൈതൃകത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട കലാരൂപങ്ങളിലൊന്നാണ്. സാംസ്കാരിക മുദ്രകളിലൊന്നുമാണ്. ഇൗ വർഷം സൗദി അറേബ്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി ലോഗോയുടെ രൂപകൽപനയിലും 'സദു'നെയ്ത്ത് ഡിസൈനുകൾ ഉപയോഗിച്ചിരുന്നു.

