Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യ സന്ദർശിക്കാൻ...

ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ്​ -ഉംറ മന്ത്രിക്ക്​ ക്ഷണം

text_fields
bookmark_border
Dr Tawfiq Al Rabiah
cancel
camera_alt

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഡോ. ഔസാഫ്​ സഈദ്​ സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅയുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ

റിയാദ്​: ഇന്ത്യ സന്ദർശിക്കാൻ സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅക്ക്​ ക്ഷണം. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ഡോ. ഔസാഫ്​ സഈദി​െൻറ സൗദി സന്ദർശന വേളയിലാണ്​ ഹജ്ജ്​ മന്ത്രിയെ നേരിൽ കണ്ട്​ ഇന്ത്യ സന്ദർശിക്കാനുള്ള ന്യൂനപക്ഷകാര്യ മന്ത്രിയുടെ ക്ഷണപ്രതം കൈമാറിയത്​. തുടർന്ന്​ നടത്തിയ കൂടിക്കാഴ്​ചയിൽ ഇന്ത്യയിൽനിന്നുള്ള ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ അവലോകനം ചെയ്തു.

കോൺസുലർ ഡിവിഷൻ-ഇന്ത്യൻ ഓവർസീസ്​ അഫയേഴ്​സ് സെക്രട്ടറിയായ ഡോ. ഔസാഫ്​ സഈദി​െൻറ ഔദ്യോഗിക സന്ദർശന പരിപാടി ഇതോടെ പൂർത്തിയായി. കഴിഞ്ഞ ദിവസം റിയാദിലെത്തിയ ​അദ്ദേഹം ജി.സി.സി സെക്രട്ടറി ജനറൽ ഉൾപ്പടെ ഉന്നതലത്തിൽ നിരവധി വ്യക്തികളും കാര്യാലയങ്ങഴുമായി കൂടിക്കാഴ്​ചകളും ചർച്ചായോഗങ്ങളും നടത്തി.

രാഷ്​ട്രീയ വിഷയത്തിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഉപമന്ത്രി എൻജി. വലീദ്​ ബിൻ അബ്​ദുൽ കരീം അൽ​ഖെറൈജിയുമായി നടത്തിയ കൂടിക്കാഴ്​ചയിൽ രാഷ്​ട്രീയ, സാമ്പത്തിക, പ്രതിരോധ, സുരക്ഷ, സാംസ്കാരിക, ജനങ്ങളുമായുള്ള ബന്ധങ്ങൾ തുടങ്ങി സഹകരണത്തി​െൻറ എല്ലാ സുപ്രധാന മേഖലകളെയും മറികടക്കുന്ന ശക്തമായ ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തത്തിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുപക്ഷവും ഉറപ്പിച്ചു.

സൗദി നിക്ഷേപ മന്ത്രാലയത്തിലെ ഇൻറർനാഷനൽ പാർട്ട്​ണർഷിപ്പ്​സ്​ ഡെപ്യൂട്ടി മ​ന്ത്രി മുഹമ്മദ്​ അൽഹസ്​നയുമായി നടത്തിയ കൂടിക്കാഴ്​ചയിൽ ഇരുരാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്തു. സൗദി കിരീടാവകാശിയുടെ 2019-ലെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 100 ശതകോടി യു.എസ് ഡോളർ നിക്ഷേപിക്കൂമെന്ന്​ നടത്തിയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട തുടർനടപടികളും ചർച്ചയിൽ ഉൾപ്പെട്ടു.

കെട്ടിക്കിടക്കുന്ന നിക്ഷേപ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് സൗകര്യമൊരുക്കുന്നതിനുമായി ഒരു നിക്ഷേപ പാലം രൂപവത്​കരിക്കുന്നതിനെക്കുറിച്ചും ഇരുപക്ഷവും ആലോചന നടത്തി. സൗദി സെൻറർ ഫോർ ഇൻറർനാഷനൽ സ്​ട്രാറ്റജിക്​ പാർട്​ണർഷിപ്പ്​സ്​ പ്രസിഡൻറും സി.ഇ.ഒയുമായ ഡോ. ഫൈസൽ അൽസുഗൈറുമായി നടത്തിയ കൂടിക്കാഴ്​ചയിൽ ഡോ. ഔസാഫ്​ സഈദ്​ ഇരുരാജ്യങ്ങളും ചേർന്ന്​ രൂപവത്​കരിച്ച ഇകണോമിക്​ ആൻഡ്​ ഇൻവെസ്​റ്റുമെൻറ്​ ഓഫ്​ ദ സ്​ട്രാറ്റജിക്​ പാർട്​ണർഷിപ്പ്​ കൗൺസിൽ (എസ്​.പി.സി) കമ്മിറ്റിയുടെ പുരോഗതി സംബന്ധിച്ച്​ ചർച്ച ചെയ്​തു.

ഇക്കണോമിക് കമ്മിറ്റിയുടെ നാല് ജോയിൻറ്​ വർക്കിങ്​ ഗ്രൂപ്പുകൾക്ക് മുൻഗണനാക്രമത്തിൽ നടപ്പാക്കാൻ നിശ്ചയിച്ച കാർഷിക-ഭക്ഷ്യ സുരക്ഷ, ഊർജം, വിവരസാ​ങ്കേതിക വിദ്യയും ഇതര സാ​ങ്കേതിക വിദ്യകളും, വ്യവസായവും അടിസ്ഥാനസൗകര്യ വികസനവും എന്നീ നാല്​ വിഷയങ്ങളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahHajDr Tawfiq Al Rabiah
News Summary - Saudi Hajj-Umrah Minister Dr. Tawfiq Al Rabiah invited to visit India
Next Story