അറഫ ഒരുങ്ങി
text_fieldsമക്ക: തീർഥാടക ലക്ഷങ്ങളെ വരവേൽക്കാൻ അറഫ മൈതാനമൊരുങ്ങി. വിപുലമായ സംവിധാനങ്ങളാണ് ഇൗ ഏകദിന നഗരിയിൽ വിവിധ വകുപ് പുകൾക്ക് കീഴിൽ ഒരുക്കിയിരിക്കുന്നത്. മക്ക മുനിസിപ്പാലിറ്റിക്ക് കീഴിൽ പ്രദേശത്തെ മാലിന്യം നീക്കം ചെയ്ത ു ശൂചീകരണ ജോലികളും മരുന്നുതളിക്കലുമെല്ലാം നേരത്തെ പൂർത്തിയാക്കിയിട്ടുണ്ട്. അനധികൃത തമ്പുകളലെല്ലാം നീക് കം ചെയ്തു. ചരിത്ര പ്രധാന പള്ളിയായ പ്രദേശത്തെ മസ്ജിദുന്നമിറയിൽ ഇത്തവണ കൂടുതൽ സൗകര്യങ്ങൾ സൗദി മതകാര്യ വകുപ് പ് ഒരുക്കിയിട്ടുണ്ട്. പള്ളിക്കകത്തെ ശീതീകരണ, വായു ശുദ്ധീകരണ സംവിധാനങ്ങളെല്ലാം പുതിയ നിരവധി എയർ കണ്ടീഷനിങ് യൂനിറ്റുകൾ സ്ഥാപിച്ച് നവീകരിച്ചിട്ടുണ്ട്. അടുത്തിടെ ഉദ്ഘാടനം ചെയ്ത പദ്ധതി യുദ്ധ കാലാടിസ്ഥാനത്തിലാണ് നടപ്പിലാക്കിയത്.
ഇതോടെ പള്ളിക്കകത്തിരിക്കുന്നവർക്ക് കൂടുതൽ ആശ്വാസമാകും. പല വികസനങ്ങൾക്കും നമിറ പള്ളി സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും സൗദി ഭരണകാലത്താണ് 237 ദശലക്ഷം റിയാൽ ചെലവഴിച്ച പള്ളിയുടെ ഏറ്റവും വലിയ വികസനം നടന്നത്. മസ്ജിദുൽ ഹറാം കഴിഞ്ഞാൽ മക്കയിലെ ഏറ്റവും വലിയ പള്ളിയാണിത്. കിഴക്ക് പടിഞ്ഞാറ് 340 മീറ്റർ നീളവും വടക്ക് തെക്ക് 240 മീറ്ററിലുള്ള നമിറ പള്ളിയിൽ നാല് ലക്ഷം പേരെ ഉൾക്കൊള്ളാനാകും. പള്ളിക്ക് പിറകിൽ തണലേകാൻ 8000 ചതുരശ്ര മീറ്ററിൽ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
അറഫ സംഗമത്തിനിടെ തീർഥാടകർ കഴിഞ്ഞു കൂടാൻ ആഗ്രഹിക്കുന്ന ജബലുറഹ്മക്കും ചുറ്റും വേണ്ട സുരക്ഷ സംവിധാനങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ കീഴിൽ പുർത്തിയാക്കിയിട്ടുണ്ട്. പ്രദേശത്തെ ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലും അടിയന്തിര, സൂര്യാതപ ചികിത്സയടക്കമുള്ളതിനു വേണ്ട വിപുലമായ സംവിധാനങ്ങളും സജ്ജീകരങ്ങളുമാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. അതേ സമയം, അറഫ സംഗമത്തിനു വേണ്ട സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയതായി സിവിൽ ഡിഫൻസ് ഡയരക്ടറേറ്റ് വ്യക്തമാക്കി.
തമ്പുകൾക്കടുത്തും അപകട സാധ്യതകളുള്ള സ്ഥലങ്ങളിലും വൈദ്യുതി പവർ സ്റ്റേഷനുകൾക്കടുത്തും നടപ്പാതകളിലും നിരീക്ഷണത്തിന് പ്രത്യേക സംഘങ്ങളെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.
നൂതനമായ യന്ത്രങ്ങളും ഉപകരണങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
ഏത് അപകടങ്ങളും നേരിടാൻ സജ്ജമാണെന്ന് അറഫ സിവിൽ ഡിഫൻസ് സേന മേധാവി ജനറൽ തുർക്കി അൽമുതൈരി പറഞ്ഞു. അപകട സാധ്യതയുള്ള സ്ഥലങ്ങൾ നേരത്തെ നിർണയിച്ചിട്ടുണ്ട്.
ഇവിടെങ്ങളിൽ വേണ്ട മുൻകരുതലെടുത്തിട്ടുണ്ട്. ഏത് അടിയന്തിരഘട്ടം നേരിടുന്നതിനും ഉദ്യോഗസ്ഥർക്ക് നിരന്തരം പരിശീലനവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അറഫയിലെ കെട്ടിടങ്ങളിലും തമ്പുകളിലും സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടോയെന്ന് പരിശോധിച്ചതായി സുരക്ഷ വിഭാഗം മേധാവി ജനറൽ അമ്മാർ മഗ്രിബി പറഞ്ഞു.
ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നത് കർശനമായി നിരീക്ഷിക്കും. ഫയർ എക്റ്റിക്യുഷറുകളുമായി മോേട്ടാർ സൈക്കിൾ യൂനിറ്റുകൾ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
