Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ടു വർഷമായി...

രണ്ടു വർഷമായി ഹുറൂബിലായിരുന്ന ഇന്ത്യക്കാരി നാട്ടിലേക്കു മടങ്ങി

text_fields
bookmark_border
രണ്ടു വർഷമായി ഹുറൂബിലായിരുന്ന ഇന്ത്യക്കാരി നാട്ടിലേക്കു മടങ്ങി
cancel

ദ​മ്മാം: സ്പോ​ൺ​സ​ർ ര​ണ്ടു വ​ർ​ഷം മു​മ്പ്​ ഹു​റൂ​ബി​ലാ​ക്കി​യ ഇ​ന്ത്യ​ൻ വീ​ട്ടു​ജോ​ലി​ക്കാ​രി ന​വ​യു​ഗം സ ാം​സ്​​കാ​രി​ക​വേ​ദി ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗ​ത്തി​​െൻറ​യും ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ നി ​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങി. ര​ണ്ട​ര വ​ർ​ഷം മു​മ്പാ​ണ് സാ​ദി​ഖ വീ​ട്ടു​ജ ോ​ലി​ക്കാ​രി​യാ​യി ദ​മ്മാ​മി​ലെ ഒ​രു സൗ​ദി​ഭ​വ​ന​ത്തി​ൽ എ​ത്തു​ന്ന​ത്. മൂ​ന്നു മാ​സം ജോ​ലി ചെ​യ്‌​തെ​ങ്കി​ ലും ശ​മ്പ​ളം കി​ട്ടി​യി​ല്ല.

ശ​മ്പ​ളം ചോ​ദി​ക്കു​മ്പോ​ൾ, അ​ടു​ത്ത മാ​സം ത​രാം എ​ന്നാ​യി​രു​ന്നു സ്പോ​ൺ​ സ​ർ പ​റ​ഞ്ഞ​ത്. ഇ​തി​നി​ടെ പ​രി​ച​യ​ക്കാ​ര​നോ​ട് ഇ​തു​സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ വേ​റൊ​രു സൗ​ദി ഭ​വ​ന​ത ്തി​ൽ ജോ​ലി വാ​ങ്ങി​ത്ത​രാം എ​ന്ന് ഉ​റ​പ്പു​ന​ൽ​കി. സാ​ദി​ഖ​യെ ആ ​വീ​ട്ടി​ൽ​നി​ന്ന്​ ഓ​ടി​പ്പോ​കാ​ൻ ഇ​യാ​ൽ പ്രേ​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ജോ​ലി ചെ​യ്തി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന്​ ഒ​ളി​ച്ചോ​ടി​യ സാ​ദി​ഖ​യെ അ​യാ​ൾ മ​റ്റൊ​രു സൗ​ദി​യു​ടെ വീ​ട്ടി​ൽ ജോ​ലി​യി​ലാ​ക്കി. ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷ​വും ഇ​വി​ടെ​നി​ന്ന്​ ശ​മ്പ​ള​മൊ​ന്നും ല​ഭി​ച്ചി​ല്ല. നാ​ട്ടി​ൽ അ​മ്മ​ക്ക്​ സു​ഖ​മി​ല്ല എ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് കു​റ​ച്ചു പ​ണം ന​ൽ​കി​യ​ത്.

പി​ന്നീ​ട് ചോ​ദി​ച്ചാ​ൽ നി​ർ​ത്തി പോ​കു​മ്പോ​ൾ ഒ​രു​മി​ച്ചു ത​രാം എ​ന്ന് പ​റ​ഞ്ഞ്​ അ​വ​ർ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ശ​മ്പ​ള​മോ നാ​ട്ടി​ലേ​ക്ക്​ തി​രി​കെ പോ​കാ​നു​ള്ള അ​നു​മ​തി​യോ ല​ഭി​ക്കാ​തെ സാ​ദി​ഖ പ്ര​യാ​സ​ത്തി​ലാ​യി. ഗ​തി​കെ​ട്ട​പ്പോ​ൾ അ​വ​ർ ആ​രു​മ​റി​യാ​തെ പു​റ​ത്തു​ക​ട​ന്ന് അ​ടു​ത്തു​ള്ള പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പോ​യി. പൊ​ലീ​സു​കാ​ർ അ​വ​രെ ദ​മ്മാം വ​നി​താ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു.

അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക മ​ഞ്ജു മ​ണി​ക്കു​ട്ട​നോ​ട് സാ​ദി​ഖ ത‍​െൻറ ദു​രി​തം വി​വ​രി​ച്ച് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സാ​ദി​ഖ​യെ ര​ണ്ടു വ​ർ​ഷം മു​മ്പ്​ ത​ന്നെ സ്പോ​ൺ​സ​ർ ഹു​റൂ​ബ് ആ​ക്കി​യ​താ​യി മ​ന​സ്സി​ലാ​ക്കി.
അ​തി​നാ​ൽ നി​യ​മ​പ​ര​മാ​യി അ​യാ​ൾ​െ​ക്ക​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു. സാ​ദി​ഖ ര​ണ്ടു വ​ർ​ഷം ജോ​ലി ചെ​യ്ത സൗ​ദി വീ​ട്ടു​കാ​രു​ടെ വി​ലാ​സ​മോ ഫോ​ൺ ന​മ്പ​റോ അ​വ​രു​ടെ കൈ​യി​ൽ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ അ​വ​രെ​യും ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​തി​നാ​ൽ സാ​ദി​ഖ​ക്ക്​ കു​ടി​ശ്ശി​ക ശ​മ്പ​ളം കി​ട്ടാ​നു​ള്ള നി​യ​മ​പ​ര​മാ​യ ഒ​രു സാ​ധ്യ​ത​യും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു.

ത​നി​ക്ക്​ എ​ങ്ങ​നെ​യെ​ങ്കി​ലും നാ​ട്ടി​ൽ പോ​യാ​ൽ മ​തി​യെ​ന്ന് സാ​ദി​ഖ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ർ​ക്ക് ഔ​ട്ട്പാ​സ്​ എ​ടു​ത്തു​ന​ൽ​കി. അ​ഭ​യ​കേ​ന്ദ്രം അ​ധി​കാ​രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഫൈ​ന​ൽ എ​ക്സി​റ്റും അ​ടി​ച്ചു.ജോ​ലി​സ്ഥ​ല​ങ്ങ​ളി​ൽ ശ​മ്പ​ളം കി​ട്ടാ​തി​രി​ക്കു​ക​യോ മ​റ്റു പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യോ ചെ​യ്‌​താ​ൽ രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മം ഉ​പ​യോ​ഗി​ച്ചു നി​യ​മ​പ​ര​മാ​യി നേ​രി​ട്ട് പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ഒ​ട്ടേ​റെ മാ​ർ​ഗ​ങ്ങ​ൾ ഉ​ള്ള​പ്പോ​ൾ, ഒ​ളി​ച്ചോ​ടി​പ്പോ​വു​ക തു​ട​ങ്ങി​യ നി​യ​മ​വി​രു​ദ്ധ​മാ​യ കു​റു​ക്കു വ​ഴി സ്വീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​ന്തി​മ​മാ​യി ദോ​ഷ​മേ ഉ​ണ്ടാ​കു​ക​യു​ള്ളൂ എ​ന്നാ​ണ് സാ​ദി​ഖ​യു​ടെ അ​നു​ഭ​വം പ​ഠി​പ്പി​ക്കു​ന്ന​ത്. നി​യ​മ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ ഇ​ന്ത്യ​ൻ എം​ബ​സി​യും പ്ര​വാ​സി സം​ഘ​ട​ന​ക​ളും എം​ബ​സി അം​ഗീ​ക​രി​ച്ച സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രും സൗ​ദി​യി​ലു​ണ്ട്.

Show Full Article
TAGS:saudi gulf news malayalam news 
Next Story