Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി-ദുബൈ...

സൗദി-ദുബൈ കിരീടാവകാശികൾ കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
സൗദി-ദുബൈ കിരീടാവകാശികൾ കൂടിക്കാഴ്​ച നടത്തി
cancel

ജിദ്ദ: ദുബൈ കിരീടാവകാശി ശൈഖ്​ ഹമദാൻ ബിൻ മുഹമ്മദ് സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനുമായി കൂടിക്കാഴ്​ച നടത്തി. മക്കയിലെ അൽ സഫ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്​ചയിൽ സഹോദര രാജ്യങ്ങളുടെ ചരിത്രപരമായ ബന്ധം എടുത്തു പറഞ്ഞു. വിവിധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണവും ചർച്ചയായി.

ഉന്നത ഉദ്യോഗസ്​ഥരും ​കൂടിക്കാഴ്​ചയിൽ സംബന്ധിച്ചു. ദുബൈ കിരീടാവകാശിക്ക്​ അൽ സഫ കൊട്ടാരത്തിൽ ഇഫ്​താറുമൊരുക്കി. ക​ുവൈത്ത്​ നാഷനൽ അസംബ്ലി സ്​പീകർ മർസൂഖ്​ അൽ ഖാനീം ഇരുഹറം കാര്യാലയ മേധാവി അബ്​ദുറഹ്​മാൻ അൽ സുദൈസ്​ എന്നിവരെയും ഞായറാഴ്​ച അമീർ മുഹമ്മദ്​ അൽ സഫ കൊട്ടാരത്തിൽ സ്വീകരിച്ചു.

Show Full Article
TAGS:saudi gulf news 
Next Story