Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ഒട്ടകമേളയിൽ...

സൗദി ഒട്ടകമേളയിൽ പഞ്ചഗുസ്​തി പിടിച്ച്​ മലയാളി താരവും

text_fields
bookmark_border
സൗദി ഒട്ടകമേളയിൽ പഞ്ചഗുസ്​തി പിടിച്ച്​ മലയാളി താരവും
cancel

റിയാദ്​: പഞ്ചഗുസ്​തി മത്സരത്തിൽ 16 രാജ്യങ്ങളോട്​ ഇന്ത്യക്ക്​ വേണ്ടി മുഷ്​ടി പിടിച്ചത്​ ദേശീയ ചാമ്പ്യനായ മലയ ാളി എം.എ ദിൽഷാദ്​. റിയാദിൽ നടക്കുന്ന മൂന്നാമത്​ കിങ്​ അബ്​ദുൽ അസീസ്​ അന്താരാഷ്​ട്ര ഒട്ടകമേളയിലെ നാടോടി കായിക യിനങ്ങളുടെ (നൊമാഡിക്​ ഗെയിംസ്​) രാജ്യാന്തര മത്സരത്തിൽ​ ഇൗ ഇരുപതുകാരൻ മിടുക്കന്​ മൂന്ന്​ രാജ്യ-ങ്ങളെ മലർത്തി യടിക്കാനായെങ്കിലും റൈറ്റ്​ ഹാൻഡിൽ ഏഴും ലെഫ്​റ്റ്​ ഹാൻഡിൽ എട്ടും സ്ഥാന-ങ്ങൾ കൊണ്ട്​ തൃപ്​തിപ്പെടേണ്ടിവന്നു. റിയാദ്​ നഗരത്തിൽ നിന്ന്​ 110 കിലോമീറ്ററകലെ റൂമ പട്ടണത്തിലെ ഫെസ്​റ്റിവൽ നഗരിയിൽ തിങ്കളാഴ്​ചയായിരുന്നു പഞ്ചഗു സ്​തി മത്സരം. ഫെബ്രുവരി 19ന്​ തുടങ്ങിയ മേളയിലെ അവസാന 11 ദിവസമാണ്​ നാടോടി കായിക മത്സരങ്ങൾക്ക്​ വേണ്ടി മാറ്റിവെച്ചിരിക്കുന്നത്​. ഇൗ മാസം ഒമ്പതിനായിരുന്നു​ മത്സരങ്ങളുടെ തുടക്കം. 19ന്​ അവസാനിക്കും. തിങ്കളാഴ്​ച മാത്രമായിരുന്നു ഗുസ്​തിയിനങ്ങളിലെ മത്സരങ്ങൾ. പഞ്ചഗുസ്​തിയിനത്തിൽ 17 രാജ്യങ്ങൾ മത്സരിച്ചു. ലെഫ്​റ്റ്​, റൈറ്റ്​ ഹാൻഡ്​ വിഭാഗങ്ങളിൽ ആറ്​ രാജ്യങ്ങളോടാണ്​​ ദിൽഷാദ്​ പൊരുതിയത്​.

അസർബൈജാൻ, നൈജീരിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളെ മലർത്തിയടിച്ചെ-ങ്കിലും സ്​പെയിൻ ഉൾപ്പെടെ ബാക്കി രാജ്യങ്ങളോട്​​ വഴങ്ങേണ്ടിവന്നു. ശരീരഭാരത്തി​​​​െൻറ വേർതിരിവില്ലാതെ ഒാപൺ കാറ്റഗറിയായി നടന്ന മത്സരത്തിൽ പലതരം ഭാരക്കാരോടാണ്​ 110 കിലോക്കാരനായ ദിൽഷാദിന്​ മുഷ്​ടി പിടിക്കേണ്ടിവന്നത്​. എന്നിട്ടും 17ൽ ഏഴും എട്ടും സ്ഥാനങ്ങളുറപ്പിച്ച്​ ഇന്ത്യൻ സാന്നിദ്ധ്യം ശക്തമായി അറിയിക്കാൻ കഴിഞ്ഞതി​​​​െൻറ ആഹ്ലാദത്തിലാണ്​ ഇൗ പെരുമ്പാവൂർകാരൻ. കൗമാരം പിന്നിട്ടി​േട്ടയുള്ളൂ ഇൗ കോളജ്​ കുമാരന്​. എന്നിട്ടും മൽപ്പിടുത്തം നടത്തിയത്​ ലോകചാമ്പ്യന്മാരടക്കമുള്ളവരോടാണ്​. മേളനഗരിയിൽ മാനത്തേക്കുയർന്ന്​ പാറിയ മൂവർണ ദേശീയ പതാകയുടെ ചുവട്ടിൽ അതുകൊണ്ട്​ തന്നെ അഭിമാനത്തോടെയാണ്​ ദിൽഷാദും കോച്ച് ഹൈദരാബാദ്​ സ്വദേശി മുസ്​തഫ അലിയും നിന്നത്​.

ദിൽഷാദ്​ ഒട്ടകമേള നഗരിയിൽ സ്​പാനിഷ്​ പഞ്ചഗുസ്​തിക്കാരനോട്​ മത്സരിക്കുന്നു


ഇന്ത്യയെ സൗദി മണ്ണിൽ അടയാളപ്പെടുത്താനായ ആഹ്ലാദത്തിലാണ്​ കോച്ച്​ മുസ്​തഫ അലി. ഇൗ വർഷം മുതൽ 10 വർഷത്തെ കരാറാണ്​ സൗദിയധികൃതരും ഇന്ത്യൻ ആം റെസലിങ്​ ഫെഡറേഷനും തമ്മിലുണ്ടാക്കിയിട്ടുള്ളത്​. വരും വർഷങ്ങളിൽ ഇന്ത്യ വെന്നിക്കൊടി പാറിക്കുമെന്ന പ്രതീക്ഷയാണ്​ കോച്ച്​ പങ്കുവെച്ചത്​. ഇൗ മാസം ഏഴിന്​​ റിയാദിലെത്തിയ ഇരുവരും 19ന്​ ഇന്ത്യയിലേക്ക്​ മടങ്ങും​. കോലഞ്ചേരി സ​​​െൻറ്​ പീറ്റേഴ്​സ്​ കോളജിൽ ആദ്യ വർഷ ബിരുദ വിദ്യാർഥിയായ ദിൽഷാദ്​ പെരുമ്പാവൂരിലെ മൂത്തേടത്ത്​ കുടുംബാംഗമാണ്​. അബൂബക്കർ, ജമീല ദമ്പതികളുടെ രണ്ടാൺമക്കളിൽ ഇളയവൻ. ജ്യേഷ്​ഠൻ അൽത്താഷ്​ ചെന്നൈയിൽ മെക്കാനിക്കൽ എൻജിനീയറാണ്​.

ഒാക്കൽ ഹയർ സെക്കണ്ടറി സ്​കൂളിൽ ഏഴാം ക്ലാസിൽ പഠിക്കു​േമ്പാഴാണ്​ പഞ്ചഗുസ്​തിയിൽ താൽപര്യം ജനിച്ചത്​. പെരുമ്പാവൂരിലെ ബിജൂസ്​ ഗോൾഡൻ ജിമ്മിലെ മെയഭ്യാസങ്ങൾക്കിടയിൽ പൊട്ടിമുളച്ച ആഗ്രഹം എട്ടാം ക്ലാസുകാരനെ 2013ലെ കേരള ആം റെസലിങ്​ അസോസിയേഷൻ ജില്ലാതല ജൂനിയർ മത്സരത്തിലെത്തിച്ചു. അരങ്ങേറ്റത്തിൽ തന്നെ ചാമ്പ്യനായി. അതേവർഷം സംസ്​ഥാനതലത്തിലും ജൂനിയർ വിഭാഗത്തിൽ ചാമ്പ്യൻ പട്ടമണിഞ്ഞതോടെ ത​​​​െൻറ മേഖല ഏതാണെന്ന്​ അവൻ തിരിച്ചറിഞ്ഞു. ആ വർഷം ദേശീയതലത്തിൽ മൂന്നാം സ്ഥാനത്തുമെത്തി. 2015ൽ ഉത്തരാഖണ്ഡിൽ നടന്ന ടൂർണമ​​​െൻറിൽ​ ആദ്യമായി ജൂനിയർ വിഭാഗം ദേശീയ ചാമ്പ്യനായി. അതേ ടൂർണമ​​​െൻറിൽ എല്ലാ വിഭാഗങ്ങളിലേയും ചാമ്പ്യന്മാർ തമ്മിൽ നടന്ന മത്സരത്തിൽ ജയിച്ച്​ ചാമ്പ്യന്മാരുടെ ചാമ്പ്യൻ പട്ടവും നേടി. 2016ൽ ഛത്തീസ്​ഗഢിലെ ടൂർണമ​​​െൻറിൽ സീനിയർ വിഭാഗത്തിലേക്ക്​ കയറ്റം കിട്ടി, രണ്ടാം സ്ഥാനത്തെത്തി.

2017ൽ ഡൽഹിയിൽ മൂന്നാം സ്ഥാനത്തായി ഒന്ന്​ മങ്ങിയെങ്കിലും 2018ൽ ലക്​നോയിൽ ലെഫ്​റ്റ് ഹാൻഡിലും റൈറ്റ്​ ഹാൻഡിലും സീനിയർ വിഭാഗത്തിൽ ആദ്യ ദേശീയ ചാമ്പ്യൻപട്ടം നേടി തിളങ്ങി. ഇൗ ധൈര്യത്തിലാണ്​ തുർക്കിയിൽ നടന്ന രാജ്യാന്തര മത്സരത്തിലേക്ക്​ രാജ്യം അയച്ചത്​​. 46 രാജ്യങ്ങൾക്കിടയിൽ എട്ടാം സ്ഥാനം നേടി. ദിൽഷാദി​​​​െൻറ രണ്ടാമത്തെ രാജ്യാന്തര മത്സരമായിരുന്നു റിയാദിലേത്​. കോച്ച്​ മുസ്​തഫ അലി മുൻ ദേശീയ ചാമ്പ്യനും ഇന്ത്യൻ ആം റെസലിങ്​ ഫെഡറേഷൻ ഹെഡ്​ റഫറിയും തെലങ്കാന ആം റെസലിങ്​ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ്​. ഇന്ത്യൻ ഫെഡറേഷൻ പ്രസിഡൻറും ഏഷ്യാ ആം റെസലിങ്​ ഫെഡറേഷൻ വൈസ്​ പ്രസിഡൻറുമായ ഹാഷിം റിസ സാബിത്ത്​ മുൻകൈയ്യിലാണ്​ കിങ്​ അബ്​ദുൽ അസീസ്​ ഒട്ടകമേളയുമായി 10 വർഷത്തേക്ക്​ ഉടമ്പടി സാധ്യമായത്​. റിയാദിലെ പഞ്ചഗുസ്​തി മത്സരത്തിൽ ബൾഗേറിയക്കാണ്​ ഒന്നാം സ്ഥാനം​. മാൽദോവ രണ്ടും ഉസ്​ബക്കിസ്​താൻ മൂന്നും സ്ഥാനങ്ങൾക്കർഹരായി. 1200 ഡോളറാണ്​ ഒന്നാം സമ്മാനം. 700 ഉം 500 ഉം രണ്ടും മൂന്നും സമ്മാനങ്ങൾ. ഒട്ടകമേള ഇൗ മാസം 20ന്​ സമാപിക്കും.

Show Full Article
TAGS:saudi gulf news 
Next Story