വ്യാവസായിക വിപ്ലവത്തിന് സൗദി അറേബ്യ
text_fields
റിയാദ്: വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടുള്ള സൗദിയുടെ വന്‍കിട പദ്ധതികള്‍ കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. പത്ത് വര്‍ഷത്തിനകം ഒന്നര ട്രില്യണ്‍ റിയാലിെൻറ പദ്ധതികളാണ് പൂര്‍ത്തിയാക്കുക. ആദ് യ ഘട്ടമായി നൂറ് ബില്യണ്‍ റിയാലിെൻറ കരാറുകള്‍ റിയാദ് റിട്ട്സ് കാൾട്ടണിൽ നടന്ന വൻകിട വ്യവസായ സമ്മേളനത്തിൽ ഒപ്പു വെച്ചു. ഊർജ്ജം, ഖനനം, വ്യവസായം, ചരക്കു നീക്കം എന്നീ മേഖലയിലാണ് പുതിയ പദ്ധതികള്‍. 427 ബില്യണ്‍ ഡോളറിെൻറ പദ്ധതികളാണ് സ്വകാര്യ മേഖലയില്‍ ഇതുവഴി പ്രതീക്ഷിക്കുന്നത്. ഇവ ഉള്‍പ്പെടുന്ന ദേശീയ വ്യാവസായിക വികസന ചരക്കുനീക്ക പദ്ധതിയുടെ പ്രഖ്യാപനമാണ് കിരീടാവകാശി നടത്തിയത്. ഗതാഗത രംഗത്ത് മാത്രം 50 ബില്യൻ റിയാലിെൻറതാണ് പദ്ധതി.
പുതിയ അഞ്ച് വിമാനത്താവളങ്ങള്‍, 2000 കി.മീ ദൈര്‍ഘ്യമുള്ള റെയില്‍വേ എന്നിവയും വേഗത്തില്‍ പൂര്‍ത്തിയാക്കും. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പത്ത് ലക്ഷത്തിലേറെ തൊഴിലുകള്‍ക്കാണ് അവസരം. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനി പ്രതിനിധികളുമായുള്ള കരാര്‍ കിരീടാവകാശിയുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ഇന്ത്യയില്‍ നിന്ന് ലുലു ഗ്രൂപ്പിനായിരുന്നു ക്ഷണം. വ്യവസായ ഊര്‍ജ വകുപ്പ് മന്ത്രി ഡോ. ഖാലിദ് അല്‍ ഫാലിഹ്, ഗതാഗത മന്ത്രി ഡോ. നബീൽ അൽ ആമൂദി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 2030 ഓടെ 1.6 ട്രില്യണ്‍ പുതിയ നിക്ഷേപം സൗദിയിലെത്തിക്കുകയാണ് സമ്മേളനത്തിെൻറയും പദ്ധതിയുടേയും ലക്ഷ്യം. ഇതു വഴി 16 ലക്ഷം ജോലി വ്യവസായ ചരക്കു നീക്ക മേഖലയില്‍ സൃഷ്ടിക്കും.2017 ലാണ് എൻ.െഎ.ഡി.എൽ.പി എന്ന ചുരുക്കപ്പേരിലുള്ള ദേശീയ വ്യാവസായിക വികസന ചരക്കു നീക്ക പദ്ധതി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
