സൗദി യുദ്ധക്കപ്പലുകൾ നിർമിക്കുന്നു; നവാൻറിയയുമായി കരാർ
text_fieldsജിദ്ദ: അഞ്ച് അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമിക്കാൻ സ്ാപനിഷ് കമ്പനിയായ നവാൻറിയയുമായി സൗദി അറേബ്യ കരാറിലെത്തി. ദേശീയ ആയുധ നിർമാണ കമ്പനി സൗദി അറേബ്യൻ മിലിറ്ററി ഇൻഡസ്ട്രീസാണ് (സാമി) സംയുക്ത സംരംഭത്തിന് ഒരുങ്ങുന്നത്. സൗദിക്ക് യുദ്ധക്കപ്പലുകൾ നൽകാൻ നവാൻറിയയുമായി ഏപ്രിലിൽ ഉണ്ടാക്കിയ 220 കോടി ഡോളറിെൻറ വിശാല ധാരണയുടെ ഭാഗമാണിത്. സ്പെയിൻ സർക്കാർ ഉടമസ്ഥതയിലുള്ള ലോകോത്തര കപ്പൽ നിർമാണ കമ്പനിയാണ് മാഡ്രിഡ് ആസ്ഥാനമായ നവാൻറിയ.
അഞ്ച് ‘അവാെൻറ 2200 കോർവെറ്റ്’ പടക്കപ്പലുകളാണ് ‘സാമി’യും നവാൻറിയയും സംയുക്തമായി നിർമിക്കുക. ഒക്ടോബറോടെ ഇതിെൻറ നടപടികൾ ആരംഭിക്കും. അവസാന കപ്പൽ 2022 ൽ പുറത്തിറക്കും.
വിഷൻ 2030 ൽ പ്രതിരോധ വകുപ്പിന് വേണ്ട ആയുധനിർമാണം തദ്ദേശീയമായി പ്രോത്സാഹിപ്പിക്കണമെന്ന നയത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇൗ കരാർ വഴി അഞ്ചുവർഷത്തേക്ക് നേരിട്ടും, പരോക്ഷമായും 6,000 തൊഴിൽ അവസരങ്ങളാകും സൃഷ്ടിക്കപ്പെടുക. 2030 ഒാടെ രാജ്യത്തിെൻറ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 14 ശതകോടി റിയാലിെൻറ സംഭാവനയാണ് ‘സാമി’യുടെ വകയായി പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
