Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൂഖ്​ ഉക്കാദിന്​ ഫീസ്​...

സൂഖ്​ ഉക്കാദിന്​ ഫീസ്​ നിശ്​ചയിച്ചു; 10 മുതൽ 75 റിയാൽ വരെ 

text_fields
bookmark_border
സൂഖ്​ ഉക്കാദിന്​ ഫീസ്​ നിശ്​ചയിച്ചു; 10 മുതൽ 75 റിയാൽ വരെ 
cancel

ത്വാഇഫ്​: സൂഖ്​ ഉക്കാദ്​ മേളയിലേക്ക്​ പ്രവേശനത്തിന്​​ ഫീസ്​ നിശ്ചയിച്ചു. ആദ്യമായാണ്​ മേള കാണാനെത്തുന്നവർക്ക്​ പ്രവേശന​ ഫീസ്​ ഏർപ്പെടുത്തുന്നത്​. 10 റിയാൽ മുതൽ 75 വരെയാണ്​ ഫീസ്​.  75 റിയാൽ ഫീസ്​ നൽകുന്നവർക്ക്​ കാർ പാർക്കിങ്​, വി.​െഎ.പി ഗേറ്റിൽ സ്വീകരണം, വിനോദ പരിപാടികൾ കാണാനുള്ള രണ്ട്​ ടിക്കറ്റ്​, മേളയുടെ അവസാനത്തിൽ നറുക്കെടുക്കുന്ന സമ്മാന പദ്ധതിയിൽ ചേരാൻ അവസരം എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ ലഭിക്കും.

10 റിയാൽ ടിക്കറ്റ്​ എടുക്കുന്നവർക്ക്​ സൂഖ്​ ഉക്കാദിലേക്ക്​ പ്രവേശിക്കുകയും മേള ചുറ്റികാണുകയും ചെയ്യാം. ഉദ്​ഘാടന ദിവസം പ്രത്യേക ക്ഷണിതാക്കൾക്ക്​ മാത്രമായിരിക്കും സൂഖിനകത്തേക്ക്​ പ്രവേശനമെന്ന്​ ടൂറിസം വകുപ്പ്​ ഒാഫീസ്​ വ്യക്​തമാക്കി. പൊതു ജനങ്ങൾക്ക്​ പ്രവേശനം തൊട്ടടുത്ത ദിവസമായിരിക്കും. 12ാമത്​​ സൂഖ്​ ഉക്കാദ്​ മേളക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും ടൂറിസം വകുപ്പ്​ വ്യക്​തമാക്കി. ഇൗ മാസം 27 നാണ്​ മേള ആരംഭിക്കുന്നത്​. ജൂലൈ 13 വരെ നീണ്ട്​ നിൽക്കുന്ന മേളയിൽ 150 ഒാളം ​സാംസ്​കാരിക, പൈതൃക പരിപാടികളും  വിവിധ പ്രദർശനങ്ങളുമുണ്ടാകും.

അതേ സമയം, സൂഖ് ഉക്കാദ്​​ മേളയുടെ പ്രചരണാർഥം രാജ്യ​ത്തെ വിവിധ മേഖലകളിൽ വിവിധ പരിപാടികൾക്ക്​ തുടക്കമായി. ടൂറിസം വകുപ്പ്​ ഒാഫീസുകൾക്ക്​ കീഴിലാണ്​ വിത്യസ്​ഥ സാംസ്​കാരിക വിനോദ പൈതൃക പരിപാടികൾ ആരംഭിച്ചിരിക്കുന്നത്​​. അൽബാഹ മേഖലയിലെ ഖർയത്ത്​ ദിൽ ​ൈഎനിൽ ആരംഭിച്ച പരിപാടിയിൽ മഖ്​വ മേഖല ഗവർണർ ഡോ. ഫൈആൻ അൽഉ​െ​െതബി, അൽബാഹ മേഖല ടൂറിസം ഒാഫീസ്​ മേധാവി സാഹിർ മുഹമ്മദ്​ അൽശഹ്​രി തുടങ്ങിയവർ സംബന്ധിച്ചു. ഒട്ടക കഫില, പരമ്പരാഗത നൃത്തങ്ങൾ, കരകൗശല വസ്​തുക്കളുടെയും നാടൻ ഭക്ഷണങ്ങളുടെ പ്രദർശനം തുടങ്ങിയവ വൈവിധ്യമാർന്ന പരിപാടികളാണ്​​ ഒരുക്കിയത്​. ഒരോ ദിവസവും മേഖലയിലെ വിവിധ പൈതൃക ​ഗ്രാമങ്ങളിൽ പ്രചരണ പരിപാടി നടത്താനാണ്​ തീരുമാനം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam news
News Summary - saudi-gulf news
Next Story