Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമും അങ്കണങ്ങളും ഇനി...

ഹറമും അങ്കണങ്ങളും ഇനി സുഗന്ധപൂരിതം 

text_fields
bookmark_border
ഹറമും അങ്കണങ്ങളും ഇനി സുഗന്ധപൂരിതം 
cancel

മക്ക: ഹറമിലും അങ്കണങ്ങളിലും സുഗന്ധംപൂശാനുള്ള കാമ്പയിൻ ആരംഭിച്ചു. കാമ്പയിനി​​​െൻറ ഉദ്​ഘാടനം മസ്​ജിദുൽ ഹറാം, മസ്​ജിദുന്നബവി കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ നിർവഹിച്ചു. ഹറമി​​​െൻറ വിശുദ്ധി നിലനിർത്തുന്നതി​​​െൻറ ഭാഗമായാണിത്​. 
റമദാനിൽ തിരക്കേറുന്നതോടെ ഹറമി​​​െൻറ വിവിധ ഭാഗങ്ങളിൽ മുഴുസമയം സുഗന്ധം പൂശുന്നതിനും ബുഖൂർ പുകയ്​ക്കുന്നതിനും പ്രത്യേകം ആളുകളെ നിയോഗിച്ചിട്ടുണ്ട്​. സുഗന്ധം പുകയ്​ക്കാനുള്ള 60 ഒാളം ഉപകരണങ്ങളും ഒരു മാസത്തേക്കാവശ്യമായ 60 കിലോ മുന്തിയ ഇനം ബുഖൂറും ഒരുക്കിക്കഴിഞ്ഞു​. 

ഹസ്​റുൽ അസവദ്​, മുൽതസം എന്നിവിടങ്ങളിൽ ദിവസവും അഞ്ച്​ നേരം പുരട്ടാനാവശ്യമായ ഉൗദ്​ എണ്ണയും ഒരുക്കിയിട്ടുണ്ട്​. 
ഹറമിൽ സുഗന്ധം പൂശുന്നതിനും ബൂഖുർ പുകയ്​ക്കുന്നതിന്​ പ്രത്യേക യൂനിറ്റ്​ ഇരുഹറം കാര്യാലയത്തിനു കീഴിലുണ്ടെന്ന്​ മസ്​ജിദുൽ ഹറാം മസ്​ജിദുന്നബവി കാര്യാലയ മേധാവി പറഞ്ഞു. സാധാരണ ദിവസങ്ങളിൽ ഹറമും കഅ്​ബയും മികച്ച സുഗന്​ധങ്ങൾ പൂശാറുണ്ടെങ്കിലും റമദാനിൽ ഇതു കൂടുതലായി ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam news
News Summary - saudi-gulf news
Next Story