പുണ്യഭൂമിയെ അറിയാൻ അൽ ഹറമൈൻ ആപ്
text_fieldsമക്ക: പുണ്യഭൂമിയെ അറിയാന്‍ പുതിയ ആപ്. മസ്ജിദുല്‍ ഹറാമിലെയും മസ്ജിദുന്നബവിയിലെയും എല്ലാ വിവരങ്ങളും അറിയാന്‍ ഉപകരപെടുംവിധമാണ് ഇരു ഹറമുകളുടെ ഭരണനിർവഹണ കാര്യാലയം പുതിയ ആപ് പുറത്തിറക്കിയത്. ‘അല്‍ ഹറമൈന്‍’ എന്ന പേരിലുള്ള ആപ് ആൻഡ്രോയിഡിലും ഐ.ഒ.എസിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയും വിധമാണ് രൂപകല്‍പന ചെയ്തിട്ടുള്ളത്.
തീര്‍ഥാടകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ സുഗമമായി നിർവഹിക്കുന്നതിന് ഏറെ സഹായകരമാണ് കഴിഞ്ഞ ദിവസം ഇറക്കിയ ആപ്. ഇരു ഹറമുകളിലെയും പ്രധാന സ്ഥലങ്ങളുടെ ലോക്കേഷന്‍ മാപ്പ്, അവയെ കുറിച്ചുള്ള വിവരണം, താമസ സ്ഥലങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്താനുള്ള മാപ്പ്, ഹറം മ്യൂസിയം, കില്ല ഫാക്ടറി എന്നിവിടങ്ങളിലേക്കുള്ള എന്‍ട്രിപാസ് ലഭിക്കാനുള്ള അപേക്ഷ നല്‍കേണ്ടത്, ആംബുലന്‍സ്, വീല്‍ ചെയര്‍ എന്നിവ ലഭിക്കാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങി ഇരു ഹറമുകളിലെയും സേവനങ്ങളെ കുറിച്ച് വിവരങ്ങൾ ലഭ്യമാണ്.
ഇരുഹറമിലെയും വെള്ളിയാഴ്ചകളില്‍ നടക്കുന്ന പ്രഭാഷണം (ഖുത്ബ), ഓരോ സമയത്തെയും ബാങ്കും നമസ്കാരവും തല്‍സമയം കേള്‍ക്കാനുള്ള സംവിധാനം, പ്രധാന ഭാഷകളില്‍ പ്രഭാഷണങ്ങളുടെ തത്സമയ വിവര്‍ത്തനം എന്നിവയും ആരാധനകളെ കുറിച്ച ചെറുവിവരണങ്ങളും തീര്‍ഥാടകര്‍ പാലിക്കേണ്ട മര്യാദകളും കൂടി ഉൾക്കൊള്ളുന്നതാണ് ആപ്. വേഗത്തിൽ ഡൗൺലോഡ് ചെയ്യാനും സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാനും കഴിയുന്ന രീതിയിലാണ് ഇതിെൻറ രൂപ കല്‍പന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
