അറബ് ഉച്ചകോടി: പ്രാരംഭയോഗം റിയാദിൽ തുടങ്ങി
text_fieldsറിയാദ്: 29ാ മത് അറബ് ഉച്ചകോടിക്ക് മുന്നോടിയായി ഉന്നതതല പ്രാരംഭ യോഗം റിയാദിൽ തുടങ്ങി. സെക്രട്ടറിമാരും സ്ഥിരം പ്രതിനിധികളുമടങ്ങുന്ന ജനറൽ സെക്രട്ടറിയേറ്റ് യോഗമാണ് നടക്കുന്നത് എന്ന് അറബ്ലീഗ് വക്താവ് മുഹമ്മദ് അഫീഫി പറഞ്ഞു. അറബ് ലീഗ് െസക്രട്ടറി ജനറൽ ഹുസ്സാം സാകി ഞായറാഴ്ച തന്നെ റിയാദിലെത്തിയിരുന്നു. വ്യാഴാഴ്ചയാണ് യോഗം അവസാനിക്കുക. മന്ത്രിമാരും ഉന്നത വക്താക്കളും യോഗത്തിൽ സംബന്ധിക്കും.
ഇൗ മാസം 15^ന് ദഹ്റാനിലാണ് ഉച്ചകോടി. അറബ് രാഷ്ട്ര നേതാക്കളൂം ഭരണാധികാരികളും യോഗത്തിൽ സംബന്ധിക്കും. മേഖലയിൽ ഇറാൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ, ഇസ്രായേൽ^പലസതീൻ തർക്കം, സിറിയ, യമൻ, മേഖലയിലെ തീവ്രവാദ വിരുദ്ധ നടപടികൾ തുടങ്ങിയ വിഷയങ്ങളിൽ അറബ് സമ്മിറ്റിൽ ഗൗരവ ചർച്ച നടക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ഖത്തറുമായി വിവിധ അറബ് രാജ്യങ്ങൾ നയതന്ത്ര ബന്ധം വേർപെടുത്തിയതിന് ശേഷമുള്ള ആദ്യ അറബ് ഉച്ചകോടിക്കാണ് ദമ്മാമിൽ വേദിയൊരുങ്ങുന്നത്. ഇസ്രായേലിന് യു.എൻ സെക്യുരിറ്റി കൗൺസിലിൽ പ്രാതിനിധ്യം ലഭിക്കുന്നതിനെ എതിർക്കാനുള്ള ശക്തമായ തീരുമാനം ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് 29^ന് ജോർഡനിലായിരുന്നു സമ്മേളനം. 22 രാജ്യങ്ങളാണ് ഇതിൽ പെങ്കടുത്തിരുന്നത്. സൗദി അറേബ്യക്ക് നേരെ ഇറാൻ സഹായത്തോടെ യമനിലെ ഹൂതികൾ നിരന്തരമായ ആക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് 29ാമത് അറബ് സമ്മിറ്റ് നടക്കാൻ പോകുന്നത്. ഏപ്രിൽ 14 ^ന് വിവിധ രാഷ്ട്ര നേതാക്കൾ സൗദിയിലെത്തും. ഉച്ചകോടിയിൽ പെങ്കടുക്കുന്നതിന് സൽമാൻ രാജാവ് രാഷ്ട്ര നേതാക്കൾക്ക് ക്ഷണക്കത്തയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.