അൽഉല, ഒാർകസ്ട്ര; സൗദി- ഫ്രഞ്ച് സാംസ്കാരിക സഹകരണം പുതിയ തലങ്ങളിൽ
text_fieldsജിദ്ദ: ഫ്രാൻസ് സന്ദർശിക്കുന്ന സൗദി കിരീടാവകാശിയുടെ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്നത് സാംസ്കാരിക സഹകരണം. സൗദി അറേബ്യക്ക് ദേശീയ ഒാർകസ്ട്രയും ഒാപറ ഹൗസും സംവിധാനിക്കുന്നതിനുള്ള കരാറിന് തിങ്കളാഴ്ച ഒപ്പുവെച്ചു. കല,സാംസ്കാരിക സഹകരണത്തിനുള്ള കൂടുതൽ കരാറുകൾ വേറെയും വരാനിരിക്കുന്നുവെന്ന് കിരീടാവകാശിയുടെ സംഘാംഗം പറഞ്ഞു. ദേശീയ ഒാർകസ്ട്രക്കും ഒാപറക്കും സൗദിയെ സഹായിക്കുക പാരീസ് ഒാപറ ആയിരിക്കുമെന്ന് ഫ്രഞ്ച് സാംസ്കാരിക മന്ത്രി ഫ്രാേങ്കായിസ് നിസ്സെൻ പറഞ്ഞു. സൗദി സാംസ്കാരിക മന്ത്രി അവ്വാധ് അൽഅവ്വാധിനൊപ്പം കരാർ ഒപ്പുവെച്ചശേഷം സംസാരിക്കുകയായിരുന്നു അവർ.
ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ 1967 ൽ പ്രശസ്ത സിംഫണി കണ്ടക്ടർ ചാൾസ് മഞ്ച് സ്ഥാപിച്ചതാണ് പാരീസ് ഒാർകസ്ട്ര. യൂറോപ്പിലെ എണ്ണംപറഞ്ഞ സംഗീതജ്ഞരായ സർ ജോർജ് സോൽറ്റി, ഡാനിയൻ ബാരൻേബായിം, സിമിയോൺ ബൈഖോവ് തുടങ്ങിയവരൊക്കെ പലകാലങ്ങളിൽ ഇതിെൻറ അമരത്തുണ്ടായിരുന്നു. ബ്രിട്ടീഷ് കണ്ടക്ടർ ഡാനിയൽ ഹാർഡിങ് ആണ് ഇപ്പോഴത്തെ പ്രിൻസിപ്പൽ കണ്ടക്ടർ. പാരീസ് ഒാർകസ്ട്രയുടെ സഹായം സൗദിക്ക് ലഭിക്കുന്നത് വലിയ നേട്ടമായാണ് കലാരംഗത്തുള്ളവർ വിലയിരുത്തുന്നത്. റിയാദിൽ ഇൗമാസം 18 ന് തുറക്കാനിരിക്കുന്ന കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ തിയറ്റർ സിംഫണി കൺസേർട്ട് ഹാൾ എന്ന നിലയിലാണ് ആദ്യം നിർമിച്ചത്. പിന്നീടാണ് എ.എം.സിയുടെ മുൻകൈയിൽ തിയറ്ററാക്കി മാറ്റിയത്.
കിരീടാവകാശിയുടെ ഫ്രാൻസിലെ ചർച്ചകളിൽ ഉൗർജം, കൃഷി, ടൂറിസം, സാംസ്കാരികം തുടങ്ങിയ മേഖലകളിലാണ് കരാറുകൾ ഒപ്പിടുക. ചൊവ്വാഴ്ച നടക്കുന്ന സൗദി^ഫ്രാൻസ് സി.ഇ.ഒ ഫോറത്തിൽ കൂടുതൽ ധാരണകൾ ഉരുത്തിരിയും. പുരാവസ്തു രംഗത്തെ സൗദിയുടെ അഭിമാനവും യുനെസ്കോ പൈതൃകസ്ഥാന പട്ടികയിലുള്ളതുമായ മദായിൻ സ്വാലിഹ് ഉൾപ്പെടുന്ന അൽഉലയുടെ വികസനമാണ് ഇതിൽ പ്രധാനം. അഞ്ചുസഹസ്രാബ്ദത്തോളം പഴക്കമുള്ള ഇവിടത്തെ പുരാവസ്തുശേഷിപ്പുകളെ വലിയൊരു ഒാപൺ എയർ മ്യൂസിയം ആക്കി മാറ്റാനാണ് ആലോചിക്കുന്നത്. രാജകീയ ഉത്തരവ് വഴി അൽഉല റോയൽ കമീഷൻ കഴിഞ്ഞ ജൂണിൽ സ്ഥാപിച്ചിരുന്നു. അൽഉലയുടെ വികസനത്തിന് ഫ്രാൻസിനേക്കാളും മികച്ചൊരു പങ്കാളിയെ കണ്ടെത്താനാകിെല്ലന്ന് കിരീടാവകാശിയുടെ സംഘാംഗം അറബ് ന്യൂസിനോട് പറഞ്ഞു. സൗദിയുടെ പുരാവസ്തു, സാംസ്കാരിക പദ്ധതികളിൽ ഫ്രഞ്ച് മികവിനെ ഞങ്ങൾ ഉപയോഗപ്പെടുത്തുകയാണ്. അതിലെ മുഖ്യ പദ്ധതിയാണ് അൽഉല വികസനം. ^ അദ്ദേഹം പറഞ്ഞു.
മൊറോക്കോയിയെ മരാകേഷ് നഗരത്തിെൻറ പുനർനവീകരണം ഗംഭീരമായി പൂർത്തിയാക്കിയത് ഫ്രാൻസ് ആണ്. ഇതുപരിഗണിച്ചാണ് അൽഉലയിലും ഫ്രഞ്ച് സംഘത്തെ കൊണ്ടുവരുന്നത്. സൗദി^ഫ്രഞ്ച് സഹകരണം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘാംഗം പറഞ്ഞു. അഭിമാന പദ്ധതിയായാണ് ഫ്രാൻസും അൽഉലയെ കണക്കാക്കുന്നത്. വിവിധ ഫ്രഞ്ച് കമ്പനികളുടെ അമരക്കാരനായിരുന്ന ജെറാർഡ് മിസ്ലെറ്റിനെ അൽഉല പദ്ധതിയുടെ പ്രത്യേക സ്ഥാനപതിയായും ഫ്രാൻസ് നിശ്ചയിച്ചുകഴിഞ്ഞു. പദ്ധതിയുടെ പൂർണവിവരങ്ങൾ പാരീസിൽ നടക്കുന്ന വർണശബളമായ പരിപാടിയിൽ വെച്ച് പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
