സൗദി സാംസ്കാരിക അതോറിറ്റി പുനഃസംഘടിപ്പിച്ചു; മൂന്നുവനിതകൾ ബോർഡിൽ
text_fieldsജിദ്ദ: സൗദി അറേബ്യൻ ജനറൽ അതോറിറ്റി ഫോർ കൾച്ചറിെൻറ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ബോർഡിൽ മൂന്നുവനിതകളെ ഉൾപ്പെടുത്തിയാണ് സാംസ്കാരിക മന്ത്രി ഡോ. അവ്വാധ് ബിൻ സാലിഹ് അൽഅവ്വാധ് വെള്ളിയാഴ്ച ഉത്തരവിറക്കിയത്. രാജ്യത്തെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയും ചുക്കാൻ പിടിക്കുകയും ചെയ്യുന്ന വിപുലമായ അധികാരങ്ങളോട് കൂടിയതാണ് അതോറിറ്റി ഡയറക്ടർ ബോർഡ്.
മുന ഖസൻദാർ, മയ്സ അൽസുബൈഹി, ഹൈഫ അൽമൻസൂർ എന്നിവരാണ് ബോർഡിൽ അംഗത്വം ലഭിച്ച വനിതകൾ. സൗദി കലാരംഗത്തെ തിളങ്ങുന്ന വ്യക്തിത്വങ്ങളിലൊന്നാണ് മുന ഖസൻദാർ. പാരീസ് ആസ്ഥാനമായ അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടർ ജനറലായി നിയമിതയായ ആദ്യ വനിതയും ആദ്യ സൗദിയുമാണ് മുന. അൽമൻസൂരിയ ഫൗണ്ടേഷൻ േഫാൾ കൾച്ചർ ആൻഡ് ക്രിയേറ്റിവിറ്റിയുടെ സ്ഥാപകാംഗവും വൈസ് പ്രസിഡൻറുമാണ്. അറബ് സമകാലീന കലയുടെ പ്രോത്സാഹനത്തിനായി നിലകൊള്ളുന്ന സാംസ്കാരിക സ്ഥാപനമാണ് അൽമൻസൂരിയ ഫൗണ്ടേഷൻ.
നാടകകൃത്തും സംവിധായികയുമാണ് മയ്സ അൽസുബൈഹി. സൗദി നാടകരംഗത്തെ അറിയപ്പെടുന്ന പേരുകളിലൊന്നാണ്. സാംസ്കാരിക, സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അവരുടെ നാടകങ്ങൾ രാജ്യാന്തര ശ്രദ്ധനേടിയിട്ടുണ്ട്.സൗദി അറേബ്യയിലെ ആദ്യ വനിത സംവിധായികയാണ് ഹൈഫ അൽമൻസൂർ. രാജ്യത്ത് കലയുടെയും സിനിമയുടെയും പ്രാധാന്യത്തെകുറിച്ച് നിരന്തരം സംസാരിക്കുന്ന ഹൈഫ വനിതകളെ ഇൗ രംഗത്തേക്ക് കൊണ്ടുവരുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
