Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ നിന്ന്​...

സൗദിയിൽ നിന്ന്​ എക്​സിറ്റിൽ പോയവർക്കും പി.സി.സി ലഭിക്കും

text_fields
bookmark_border

റിയാദ്​: വിദേശ ജോലിക്ക്​ നിർബന്ധമായ പൊലീസ്​ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ (പി.സി.സി) സൗദിയിൽ നിന്ന്​ എക്​സിറ്റിൽ പോയവർക്കും ലഭിക്കും. അതിന്​ അതാത്​ നാടുകളിലെ പ്രാദേശിക പൊലീസ്​ സ്​റ്റേഷനിലാണ്​ അപേക്ഷ നൽകേണ്ടത്​​. ​ഏറ്റവും ഒടുവിൽ നിശ്ചിത കാലയളവിൽ തങ്ങിയതോ ജോലി ചെയ്​തതോ ആയ രാജ്യത്തെ പൊലീസിൽ നിന്ന്​ ലഭിക്കുന്ന ഇൗ ക്ലിയറൻസ്​ സർട്ടിഫിക്കറ്റ്​ യു.എ.ഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ നിർബന്ധമാക്കിയതോടെയാണ്​ പി.സി.സി ആവശ്യക്കാരുടെ എണ്ണം കൂടിയത്​​​. സൗദിയിൽ നിലവി്ള്ളവർക്ക്​ പി.സി.സി ലഭിക്കാനുള്ള മാർഗം സംബന്ധിച്ച്​ കഴിഞ്ഞ ദിവസം ‘ഗൾഫ്​ മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന്​ വായനക്കാരിൽ നിന്നുണ്ടായ അന്വേഷണങ്ങളിൽ കൂടുതലും ഇതിനകം എക്​സിറ്റിൽ നാടുകളിലേക്ക്​ മടങ്ങിയവർക്ക്​ പി.സി.സി ലഭിക്കുമോ എന്നതായിരുന്നു. ലഭിക്കുമെന്നാണ് അധികൃതരിൽ നിന്ന്​ ലഭ്യമായ വിവരം. ഇതിന്​​ നിലവിൽ സൗദിയിലുള്ള ബന്ധുവിനെയാണ്​ ആവശ്യക്കാരൻ ചുമതലപ്പെടുത്തേണ്ടത്​. 

അതിന്​ മുമ്പ്​ ത​​​െൻറ പ്രദേശത്തെ പൊലീസ്​ സ്​റ്റേഷനിൽ അപേക്ഷ നൽകണം. ബന്ധുവിനെ ചുമതലപ്പെടുത്തി നോട്ടറി അഡ്വക്കേറ്റിൽ നിന്ന്​ മുദ്രപത്രത്തിൽ ലഭിക്കുന്ന പവർ ഒാഫ്​ അറ്റോർണി അപേക്ഷയോടൊപ്പം ഹാജരാക്കണം​. ജില്ല പൊലീസ്​ സൂപ്രണ്ട്​ ഒാഫീസിലെ ബയോമെട്രിക്കൽ ഇൻഫർമേഷൻ വിഭാഗത്തിലേക്ക്​ അയക്കുന്ന അപേക്ഷയിന്മേൽ നടപടിക്രമങ്ങൾക്ക്​ അനുസൃതമായി​ പവർ ഒാഫ്​ അറ്റോർണി സാക്ഷ്യപ്പെടുത്തി​ കിട്ടും. ഇത്​ സൗദിയിലുള്ള ബന്ധു വഴി റിയാദിലെ ഇന്ത്യൻ എംബസി/ജിദ്ദ കോൺസുലേറ്റിൽ എത്തിക്കലാണ്​ അടുത്ത നടപടി. പി.സി.സിക്കുള്ള നിശ്ചിത അപേക്ഷ ഫോറവും 94 റിയാൽ ഫീസും ഇതോടൊപ്പം നൽകണം.

എംബസിയുടെ ഒൗട്ട്​സോഴ്​സിങ്​ ഏജൻസി വഴിയാണ്​ അപേക്ഷിക്കേണ്ടത്​. എംബസി/കോൺസുലേറ്റിൽ നിന്ന്​ നോ ഒബ്​ജക്ഷൻ രേഖപ്പെടുത്തി കിട്ടുന്ന അപേക്ഷ സൗദി വിദേശകാര്യ മന്ത്രാലയത്തിൽ സാക്ഷ്യപ്പെടുത്തലിന്​ ഹാജരാക്കണം. 50 റിയാലാണ്​ ഫീസ്​. സാക്ഷ്യപ്പെടുത്തി കഴിഞ്ഞാൽ പൊലീസി​ലെ ​​ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻ വിഭാഗത്തിന്​ നൽകണം. ഇവിടെ നിന്ന്​ നടപടിക്രമങ്ങൾ പൂർത്തീകരിച്ച്​​​ പി.സി.സി അനുവദിക്കും. പുതിയ സാഹചര്യത്തിൽ അപേക്ഷകനായി ചുമതലപ്പെടുത്തിയയാൾക്ക്​ ഇത്​ നേരിട്ട്​ ലഭിക്കില്ല. പൊലീസ്​ എംബസി/​േകാൺസുലേറ്റ്​ പ്രതിനിധിക്കേ കൈമാറൂ. അവർ വഴി​ അ​പേക്ഷകന്​ ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalalayalam news
News Summary - saudi-gulf news
Next Story