‘നിയോം’ വളരുന്നു, ഇൗജിപ്തിലേക്കും
text_fieldsജിദ്ദ: സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ ‘നിയോം’ മെഗാസിറ്റിയോട് അനുബന്ധിച്ച് ഇൗജിപ്തിലും വികസനപ്രവർത്തനങ്ങൾക്ക് കരാറായി. ചെങ്കടൽ തീരത്തോട് ചേർന്ന 1,000 ചതുരശ്രകിലോമീറ്ററിലാണ് വികസനം വരുന്നത്. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ഇൗജിപ്ത് സന്ദർശനത്തിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പുവെച്ചത്. ദക്ഷിണ സീനായിലെ ആയിരം ചതുരശ്ര കിലോമീറ്റർ ഭൂമി ഇതിനായി ദീർഘകാലാടിസ്ഥാനത്തിൽ പാട്ടത്തിന് നൽകും. പദ്ധതി നടത്തിപ്പിനായി ഇരുരാജ്യങ്ങളും സംയുക്ത ഫണ്ടിന് രൂപംനൽകും. 1,000 കോടിയിലേറെ ഡോളർ മൂല്യമുള്ളതാകും ഇൗ ഫണ്ട്.
മേഖലയിലെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കാൻ പ്രത്യേക പരിസ്ഥിതി പ്രോേട്ടാകോളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കടൽ മലിനീകരണം തടയൽ, പവിഴപ്പുറ്റുകളുടെ സംരക്ഷണം, തീരപരിപാലനം എന്നിവയാണ് പരിസ്ഥിതി പ്രോേട്ടാകോളിെൻറ ലക്ഷ്യം. സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന നിയോം മെഗാസിറ്റി, ചെങ്കടൽ ടൂറിസം പദ്ധതി എന്നിവയുടെ വിപുലീകരണമാണ് ഇൗജിപ്തുമായുളള കരാർ വഴി ഉദ്ദേശിക്കുന്നത്. ഇരുരാജ്യങ്ങൾക്കും പുറമേ ജോർഡനും ഇതിെൻറ ഭാഗമാകും. നിയോമിെൻറ ഭാഗമായി ഏഴു പുതിയ സമുദ്ര വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വരുന്നത്. ഇവിടങ്ങളിൽ പുതിയ നഗരങ്ങൾ പടുത്തുയർത്തും. ചെങ്കടലിൽ 50 റിസോർട്ടുകളും സ്ഥാപിക്കും.
ഇതിനൊപ്പം ഇൗജിപ്തിലെ ശറമുശൈയ്ഖ്, ഹുഗാദ ടൂറിസം കേന്ദ്രങ്ങൾ അവർ വികസിപ്പിക്കും. തങ്ങളുടെ നിയന്ത്രണത്തിലുള്ള അഖബ ജോർഡനും മെച്ചപ്പെടുത്തും. ന്നുരാജ്യങ്ങളുടെയും മുൻകൈയിൽ മേഖലയെ ലോകോത്തര ടൂറിസം ലക്ഷ്യസ്ഥാനമാക്കാണ് ആലോചിക്കുന്നത്. ഇതിനായി യൂറോപ്യൻ ക്രൂയിസ് കമ്പനികളുമായി ചർച്ച നടത്തും. ആഡംബര നൗകകൾക്ക് അടുക്കാൻ പാകത്തിൽ സംവിധാനങ്ങൾ ഒരുക്കി വർഷം മുഴുവൻ സജീവമായ ഒരു ക്രൂയിസ് കേന്ദ്രം സൃഷ്ടിക്കും. നിലവിൽ ഇതിനായി ഏഴു ടൂറിസം കമ്പനികളുമായി സൗദി അറേബ്യ ചർച്ച നടത്തിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
