മലയാളി സാമൂഹികപ്രവർത്തനം നേരിൽ പഠിക്കാൻ നിയമ വിദ്യാർഥിനികള്‍ സൗദിയിൽ
text_fieldsദമ്മാം: നിയമ പഠനത്തിെൻറ ഭാഗമായി അനുഭവങ്ങളുെട കരുത്തു തേടി രണ്ട് വിദ്യാർഥിനികള്‍ സൗദിയിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തനത്തിെൻറ പാഠങ്ങള്‍ പഠിക്കാനെത്തി. കൊച്ചി നാഷനല്‍ യൂണിവേഴ്‌സ് ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ നാലാം സെമസ്റ്റര്‍ വിദ്യാർഥിനി നഹ്‌വ ഫാത്തിമ ഡൽഹി എസ്.ആർ.എം യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷ വിദ്യാർഥിനി ശിവ ഗംഗയുമാണ് ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ നാസ് വക്കത്തിെൻറ പ്രവര്‍ത്തന വഴികളില്‍ നിന്ന് അനുഭവങ്ങള്‍ പഠിക്കാനെത്തിയത്.
ദമ്മാമിലെ ഇൻറര്‍നാഷനൽ ഇന്ത്യന്‍ സ്‌കൂളില്‍ നിന്ന് മികച്ച വിജയം നേടി നിയമം പഠിക്കാന്‍ പോയതാണ് നഹ്‌വ. ഓരോ സെമസ്റ്റര്‍ കഴിയുമ്പോഴും വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്. സൗദി അറേബ്യ പോലൊരു രാജ്യത്തെ പ്രവാസികള്‍ക്കിടയില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പഠനത്തിന് കോളജ് അധ്യാപകരും ഏറെ താല്‍പര്യപൂർവമാണ് അനുമതി നല്‍കിയത് എന്ന് വിദ്യാർഥികൾ പറഞ്ഞു.
പഠന വഴിയിലെ ഏറ്റവും വിശിഷ്ടമായ ദിനങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് ഒരുമാസത്തെ അനുഭവങ്ങളില്‍ നിന്ന് നഹ്‌വ സാക്ഷ്യപെടുത്തുന്നു. സൗദി പുതിയ മാറ്റത്തിെൻറ പ്രതീക്ഷകളില്‍ തിളങ്ങിനില്‍ക്കുന്ന അനുഭവങ്ങളാണ് കണ്ടതെന്ന് നഹ്‌വ കൂട്ടിച്ചേര്‍ത്തു. ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ജി.സി.സിയിലെ തന്നെ മികച്ച വിജയം നേടിയ നഹ്‌വ അമേരിക്കയില്‍ നടന്ന യൂത്ത് ലീഡര്‍ഷിപ്പ് മീറ്റിലും സൗദിയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
ദമ്മാം ഇൻറര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് സുനിലിെൻറയും അധ്യാപിക ഷഫീദയുടേയും മൂത്ത പുത്രിയാണ്. ശിവഗംഗക്ക് ഇത്തവണ രണ്ടാമൂഴമാണ് ലഭിച്ചത്. ആദ്യ തവണ സൗദിയിലെ അനുഭവങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ശിവഗംഗക്ക് കോളേജില്‍ വലിയ അംഗീകാരങ്ങളാണ് നേടിക്കൊടുത്തത്്. കോളേജില്‍ എത്തിയ മൂന്‍ കേന്ദ്രമന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അഭിനന്ദിച്ചു.
ഇത്തരം റിപ്പോര്‍ട്ടുകളിൽ നിന്ന് പ്രവാസികള്‍ക്ക് അനുഗുണമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞതായി ശിവഗംഗ പറഞ്ഞു. ഇരുവരുടേയും പഠനത്തിന് ഇന്ത്യന്‍ എംബസി സാക്ഷ്യ പത്രങ്ങൾ നൽകി. ദമ്മാമിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ നാസ് വക്കത്തിന് സൗദി ഓഫീസുകളിൽ ലഭിക്കുന്ന സ്വീകാര്യതയും അദ്ദേഹത്തിെൻറ പ്രവര്‍ത്തന സമര്‍പ്പണവും ഏറെ ആദരവ് അര്‍ഹിക്കുന്നതാണെന്നും വിലപെട്ട അറിവുകളാണ് തങ്ങൾ നേടിയതെന്നും നഹ്‌വയും ശിവഗംഗയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
