സിറിയയിൽ കെ.എസ് റിലീഫിെൻറ മാനസികാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു
text_fieldsജിദ്ദ: കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിെൻറ (കെ.എസ് റിലീഫ്) നേതൃത്വത്തിൽ ഉത്തര സിറിയയിൽ മാനസികാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. വർഷങ്ങൾ നീണ്ട സംഘർഷത്തെ തുടർന്ന് അലെപ്പോയിലും സമീപ മേഖലകളിലും ചികിത്സയും വേണ്ട പരിചരണവും കിട്ടാതെ പോയ മാനസിക രോഗികൾക്കും മാനസിക അസ്വാസ്ഥ്യമുള്ളവർക്കും ആവശ്യമായ സഹായം നൽകുകയാണ് ലക്ഷ്യം.
സെൻററിൽ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയതായി സൗദി പ്രസ് ഏജൻസി അറിയിച്ചു. 1,200 രോഗികൾക്ക് പ്രത്യക്ഷത്തിലും 7,200 പേർക്ക് പരോക്ഷമായും ഗുണം ചെയ്യുന്നതാകും അലെപ്പോക്ക് സമീപം അസാസിൽ ആരംഭിച്ച സ്ഥാപനം. ദീർഘകാല ചികിത്സ വേണ്ടവർക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനും ഇവിടെ സംവിധാനമുണ്ട്. താമസ സൗകര്യം, സുരക്ഷ, ഭക്ഷണം, വസ്ത്രം, വൈദ്യസേവനം, സൈകോ തെറാപ്പി സേവനം, കായികമായും ക്രിയാത്മകമായും മെച്ചപ്പെടാനുള്ള അവസരങ്ങൾ എന്നിവ കേന്ദ്രത്തിൽ ഒരുക്കും. ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെടാനുള്ള അവസരവും രോഗികൾക്ക് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
