കാരുണ്യത്തിെൻറ പുത്തൻ അധ്യായം: സൗദി പൗരന് വൃക്ക നൽകി ജോർഡാൻ സ്വദേശി
text_fieldsജിദ്ദ: പരജീവി സ്നേഹത്തിെൻറ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച് ജോർഡാൻ സ്വദേശി തെൻറ വൃക്ക സൗദി പൗരന് നൽകി. തെൻറ സൗദി സുഹൃത്ത് ഉസാമ അൽശായ എന്ന് 33 കാരനാണ് അഹമദ് അൽ സബിൻ എന്ന ജോർഡാൻകാരൻ വൃക്ക നൽകിയത്. ഇരുവൃക്കകളും പ്രവർത്തനരഹിതമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഉസാമ.
വൃക്ക മാറ്റിവെച്ചാലേ ഉസാമ ഇനി ജീവിതത്തിലേക്ക് മടങ്ങിവരുകയുള്ളു എന്ന് മനസിലാക്കിയതോടെ അഹമദ് പിന്നെയൊന്നും നോക്കിയില്ല. റിയാദിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ഹോസ്പിറ്റലിലെത്തി പരിശോധനകൾക്ക് വിധേയനായി. അഹമദിെൻറ വൃക്ക ഉസാമക്ക് ചേരുന്നതാണെന്ന പരിശോധന ഫലം അധികം വൈകാതെ ലഭിച്ചതായി ജോർഡനിലെ സൗദി എംബസി വക്താവ് അബ്ദുസലാം ബിൻ അബ്ദുല്ല അൽ അനീസി പറഞ്ഞു. സഹോദരരാഷ്ട്രത്തിലെ സുഹൃത്തിന് വൃക്ക നൽകുക വഴി സാഹോദര്യത്തിെൻറ മഹത്തായ മാതൃകയാണ് അഹമദ് സൃഷ്ടിക്കുന്നതെന്നും അനീസി കൂട്ടിച്ചേർത്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് കിങ് ഫൈസൽ ആശുപത്രിയിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നു. അഹമദ് അതിന്ശേഷം ആശുപത്രി വിട്ടു. കൂടുതൽ പരിചരണത്തിനായി ഉസാമ ആശുപത്രിയിൽ തുടരുകയാണ്. ആദ്യഘട്ട തുടർ ചികിത്സ പൂർത്തിയാക്കിയാലുടൻ ഉസാമ ആശുപത്രി വിടുമെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.